കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നുമായി ആറു പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആറു പ്രവാസികള്‍ പിടിയിലായി. വിവിധ മയക്കുമരുന്നുകള്‍, മദ്യം എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തു.

പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി.

അതേസമയം പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ കുവൈത്തിലേക്ക് ഹഷീഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ടെര്‍മിനല്‍ അഞ്ചില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്ന് ഒമ്ബത് പാക്കറ്റുകളിലായി സൂക്ഷിച്ച ഹഷീഷ് കണ്ടെടുത്തു.

ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. മയക്കുമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥരെ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് അഭിനന്ദിച്ചു.

Next Post

കുട്ടികളുടെ കൈവശം ഫോണ്‍ നല്‍കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Tue Apr 25 , 2023
Share on Facebook Tweet it Pin it Email മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല ഭീഷണി. മുതിര്‍ന്നവര്‍ക്കും അതേ ഭീഷണിയാണ് നിനില്‍ക്കുന്നത്. ഈയൊരു അപകടസാധ്യത ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണിനി പങ്കുവയ്ക്കുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്ബോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തില്‍ ചാര്‍ജിലായിരിക്കുമ്ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ […]

You May Like

Breaking News

error: Content is protected !!