ഒമാനുമായി വാര്‍ത്താവിതരണ രംഗത്ത് പങ്കാളിത്തം ഏജന്‍സികളുടെ ധാരണാ പത്ര കൈമാറ്റത്തിന് സാക്ഷിയായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി : വാര്‍ത്താ വിതരണത്തിനും കൈമാറ്റത്തിനും കൂടുതല്‍ പങ്കാളിത്തവുമായി ഒമാനും ഇന്ത്യയും. ഇരുരാജ്യങ്ങളിലേയും വാര്‍ത്താ ഏജന്‍സികള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ധാരണാപത്രത്തിലാണ് അധികൃതര്‍ ധാരണയിലെത്തിയത്.

ഒമാന്‍ ന്യൂസ് ഏജന്‍സിയും എ എന്‍ ഐ യും തമ്മിലുള്ള ധാരണാപത്രത്തിന്റെ കൈമാറ്റത്തിന് വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ സാക്ഷ്യം വഹിച്ചു. വാര്‍ത്താ ഏജന്‍സികള്‍ തമ്മിലുള്ള കൂടുതല്‍ സഹകരണത്തിനും വാര്‍ത്തകളുടെയും വിവരങ്ങളുടെയും കൈമാറ്റത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വിശാലമായ മാദ്ധ്യമ പ്രവര്‍ത്തനങ്ങളുടെ കരുത്തും സാങ്കേതിക തികവും ഒമാനും പ്രയോജനപ്പെടുത്താനാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളുടേയും വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും വേഗത്തില്‍ ആധികാരികമായ വാര്‍ത്തകള്‍ കൈമാറാനും ഏജന്‍സികള്‍ തമ്മിലുള്ള ധാരണ സഹായിക്കുമെന്നും ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളിലേയും വിജയങ്ങളായിരിക്കണം ജനങ്ങളിലെത്തേണ്ടത്. ശാസ്ത്രസാങ്കേതിക ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വാര്‍ത്തകളടക്കം പരസ്പരം കൈമാറാന്‍ മന്ത്രാലയ ങ്ങളുടെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ ഏജന്‍സികള്‍ക്ക് സാധിക്കും വിധം ക്രമീകരണമുണ്ടായിരിക്കുമെന്നും ഒമാന്‍ വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

Next Post

ഒമാന്‍: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ഇന്ത്യയിലെ റുപേ കാര്‍ഡുകള്‍ ഇനി ഒമാനില്‍ ഉപയോഗിക്കാം

Tue Oct 4 , 2022
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍ പേയ്‍മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ പേയ്‍മെന്റ്സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇന്ത്യയിലെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് […]

You May Like

Breaking News

error: Content is protected !!