യു.കെ: ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്ത്, വിസ റദ്ദാക്കി നാടുകടത്തും

ലണ്ടന്‍: ഇസ്രയേലിനെ ആക്രമിച്ച ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സ്ഥാനം രാജ്യത്തിന് പുറത്താണെന്ന് ബ്രിട്ടന്‍. ബ്രിട്ടന്റെ കണ്ണില്‍ ഹമാസ് തീവ്രവാദ സംഘടനയാണ്. ഇവരെ പിന്തുണയ്ക്കുന്ന സമീപനം വിദേശ പൗരന്മാരോ വിദേശ വിദ്യാര്‍ഥികളോ സ്വീകരിച്ചാല്‍ അവരുടെ വീസ റദ്ദാക്കി നാടുകടത്തുമെന്ന് ഹോം ഓഫീസ് അറിയിച്ചു. ആന്റി സെമറ്റിക് നിലപാട് സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമെതിരെ വിസ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത ആരായാന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ഹമാസിന്റെ ഇസ്രയേലി ആക്രമണത്തെ പിന്തുച്ച് രംഗത്തുവന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരക്കാര്‍ക്കെതിരേ കനത്ത നടപടി സ്വീകരിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കൃന്നത്.സന്ദര്‍ശകരായും വര്‍ക്ക് വീസയിലും വിദ്യാര്‍ഥി വീസയിലും ബ്രിട്ടനിലുള്ളവരെ ദേശീയ സുരക്ഷ പരിഗണിച്ച് ഏതു സമയവും വീസ റദ്ദാക്കി തിരിച്ചയ്ക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്. ഇവരുടെ സാന്നിധ്യം പൊതുജനനന്മയ്ക്ക് ഉതകുന്നതല്ലെന്ന് കണ്ടാല്‍ ഭരണകൂടത്തിന് നടപടി സ്വീകരിക്കാം.

അതേസമയം, കരയുദ്ധത്തിന് തയാറെടുന്ന് ഗാസ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ഈജിപ്ത് റഫാ കവാടം അടച്ചുപൂട്ടി. ഗാസയ്ക്ക് മുന്നില്‍ കവാടം അടച്ചിടുന്നത് ഇസ്രയേലിനെ സഹായിക്കാനാണെന്ന് ലോകരാജ്യങ്ങള്‍ അടക്കം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഹമാസിന്റെ സമ്പൂര്‍ണ ഉന്‍മൂലനം ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് വരുമ്പോള്‍ ഈജിപ്തിന്റെ ഈ നടപടി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.ഗാസയിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമാണ് ഗാസ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ കവാടം. കവാടത്തിലൂടെ ഗാസ നിവാസികളെ കടത്തിവിടില്ലെന്ന നിലപാടില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി ഉറച്ചുനില്‍ക്കുകയാണ്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷ കാലത്ത് അതിര്‍ത്തി അടച്ചിടുന്ന പതിവ് തുടര്‍ന്നാണ് ഇത്തവണയും റഫാ കവാടം ഈജിപ്ത് അടച്ചുപൂട്ടിയത്. ഗാസ നിവാസികള്‍ ദൃഢചിത്തരായി അവരുടെ ഭൂമിയില്‍ തുടരണമെന്നാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ യുദ്ധമുഖത്തുനിന്ന് എത്രയും വേഗം രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കാന്‍ യുഎസും അറബ് രാജ്യങ്ങളും ഉള്‍പ്പെടെ സമ്മര്‍ദ്ദം തുടരുമ്പോഴാണ്, ഗാസ നിവാസികള്‍ ഉറപ്പോടെ അവരുടെ നാട്ടില്‍ത്തന്നെ തുടരണമെന്ന് ഈജിപ്ത് ആവര്‍ത്തിക്കുന്നത്. ഗാസയില്‍നിന്നുള്ളവര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണ് ഈജിപ്തിന്റെ ഭയം.

Next Post

ഒമാന്‍: തൊഴില്‍ നിയമലംഘനതിന് 30 പ്രവാസികള്‍ പിടിയില്‍

Mon Oct 16 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റുകളിലെ സ്വകാര്യ വീടുകളിലെ അനധികൃത തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം അധികൃതര്‍. തൊഴില്‍ മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെല്‍ഫെയര്‍ (ജോയന്‍റ് ഇൻസ്‌പെക്ഷൻ ടീം) റോയല്‍ ഒമാൻ പൊലീസിന്‍റെ സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ ലൈസൻസ് നേടാതെ ജോലിയില്‍ ഏര്‍പ്പെട്ട 30 തൊഴിലാളികളെ പിടികൂടി. ഇവര്‍ക്കെതിരെ നിയമനടപടികള്‍ നടന്നുവരുകയാണെന്ന് […]

You May Like

Breaking News

error: Content is protected !!