ഒമാൻ: കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജനസംഖ്യയിൽ കുറവ്

മസ്‌കത്ത്: ഒമാനില്‍ ജനസംഖ്യ കഴിഞ്ഞ മാസം ആഗസ്റ്റിനെക്കാള്‍ 0.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം 44,18,519 ആയിരുന്നു ഒമാനിലെ മൊത്തം ജനസംഖ്യ.

ആഗസ്റ്റില്‍ 44,21,663 ആയിരുന്നു ഒമാനിലെ ജനസംഖ്യ. ഇതില്‍ സ്വദേശികളുടെ എണ്ണം 27,84,785 മായി. മൊത്തം ജനസംഖ്യയുടെ 63.03 ശതമാനമാണിത്. കഴിഞ്ഞ മാസം സ്വദേശി ജനസംഖ്യ 0.23 ശതമാനം വര്‍ധിക്കുകയും വിദേശി ജനസംഖ്യ 0.58 ശതമാനം കുറയുകയും ചെയ്തു.

വിദേശികളുടെ എണ്ണം കഴിഞ്ഞ മാസം ആഗസ്റ്റിനേക്കാള്‍ 9,596 കുറഞ്ഞിട്ടുണ്ട്. ഒമാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ഇവിടെ ജനസംഖ്യ 12,67,390 ആണ്. ഇത് മൊത്തം ജനസംഖ്യയുടെ 43.7 ശതമാനമാണ്. ഇതില്‍ 5,53,231 പേര്‍ സ്വദേശികളും 7,14,159 പേര്‍ വിദേശികളുമാണ്.

വടക്കന്‍ ബാത്തിനയാണ് ജനസംഖ്യയില്‍ രണ്ടാമത്. ഇവിടെ 7,80,899 ഉം തെക്കന്‍ ബാത്തിനയില്‍ 4,65,405 മാണ് ജനസംഖ്യ. മുസന്തം, അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് കുറഞ്ഞ ജനസംഖ്യ. മുസന്തത്ത് 48,837 ഉം അല്‍ വുസ്തയില്‍ 51,089 മാണ് മൊത്തം ജനസംഖ്യ.

Next Post

സിവിൽ സർവീസ്‌ പരീക്ഷയിൽ ജാതി ഭാഷാ വിവേചനം - ജനറൽ വിഭാഗക്കാർക്കും ഇംഗ്ലീഷിൽ പരീക്ഷയെഴുതുന്നവർക്കും പ്രത്യേക പരിഗണന

Sun Oct 24 , 2021
Share on Facebook Tweet it Pin it Email ന്യൂഡല്‍ഹിസിവില്‍ സര്‍വീസ് പരീക്ഷയില്‍ ജാതി–- ഭാഷാ വിവേചനം രൂക്ഷമെന്ന് വിമര്‍ശം. ജനറല്‍ വിഭാഗക്കാര്‍ക്കും ഇംഗ്ലീഷില്‍ പരീക്ഷയെഴുതുന്നവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്നതായി മുന്‍കാല പരീക്ഷാഫലം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടില്‍ ‘ദി വയര്‍’ ആരോപിച്ചു. 2020ലെ പരീക്ഷയില്‍ ആദ്യ 20ല്‍ ഉള്‍പ്പെട്ട ഒബിസി–- എസ്സി–-എസ്ടി വിഭാഗത്തിലാര്‍ക്കും അഭിമുഖത്തില്‍ 200 മാര്‍ക്ക് പരിധി കടക്കാനായില്ല. ഒബിസിയില്‍നിന്ന് നാലുപേരും എസ്സിയില്‍നിന്ന് ഒരാളുമാണ് ആദ്യ 20ല്‍പ്പെടുക. ഒബിസി […]

You May Like

Breaking News

error: Content is protected !!