യു.കെ: യുകെയില്‍ കഴിഞ്ഞ വാരം എല്ലാ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകളും വര്‍ധിച്ചു

ലണ്ടന്‍: യുകെയില്‍ ജൂണ്‍ 9 വരെയുള്ള ഏഴ് ദിവസങ്ങള്‍ക്കിടെ എല്ലാ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകളുടെയും നിരക്കുകള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തി പുതിയ മണിഫാക്ട്സ് കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം എല്ലാ എല്‍ടിവികളിലുമുള്ള രണ്ട് വര്‍ഷ ഫിക്സിന്റെ നിരക്ക് 5.67 ശതമാനത്തില്‍ നിന്നും 5.83 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 95 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്സിന്റെ ശരാശരി നിരക്ക് 6.2 ശതമാനത്തില്‍ നിന്നും 6.36 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 90 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്സിന്റെ നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഈ നിരക്ക് 5.78 ശതമാനത്തില്‍ നിന്നും 5.97 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. 85 ശതമാനം എല്‍ടിവിയുടെ ശരാശരി നിരക്ക് 5.72 ശതമാനത്തില്‍ നിന്നും 5.89 ശതമാനമായാണ് വര്‍ധിച്ചത്. 65 ശതമാനം എല്‍ടിവിയിലുണ്ട് രണ്ട് വര്‍ഷ ഫിക്സിന്റെ ശരാശരി നിരക്ക് 5.82 ശതമാനത്തില്‍ നിന്നും 5.89 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

മൂന്ന് വര്‍ഷ ഫിക്സിലുളള 95 ശതമാനം എല്‍ടിവിയുടെ ശരാശരി നിരക്ക് 5.96 ശതമാനത്തില്‍ നിന്നും 6.12 ശതമാനമായാണ് കഴിഞ്ഞ വാരത്തില്‍ വര്‍ധിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷ ഫിക്സിലെ 75 ശതമാനം എല്‍ടിവിയുടെ ശരാശരി നിരക്ക് 5.47 ശതമാനത്തില്‍ നിന്നും 5.51 ശതമാനമായാണ് കഴിഞ്ഞ വാരത്തില്‍ വര്‍ധിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷ ഫിക്സിലെ 95 ശതമാനം എല്‍ടിവിയുടെ ശരാശരി നിരക്ക് കഴിഞ്ഞവാരത്തില്‍ 5.56 ശതമാനത്തില്‍ നിന്നും 5.65ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷ ഫിക്സിലെ 75 ശതമാനം എല്‍ടിവിയുടെ ശരാശരി നിരക്ക് 5.35 ശതമാനത്തില്‍ നിന്നും 5.46 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. ലഭ്യമായ റെസിന്‍ഷ്യല്‍ മോര്‍ട്ട്ഗേജുകളുടെ എണ്ണം മേയ് ആദ്യ വാരത്തിലെ 5264ല്‍ നിന്നും ജൂണ്‍ ഒമ്പതാകുമ്പോഴേക്കും 5056 എണ്ണത്തിലേക്ക് താഴ്ന്നിട്ടുണ്ടെന്നും മണി ഫാക്ട്സ് വെളിപ്പെടുത്തുന്നു.

Next Post

ഒമാന്‍: മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ സുഗതാഞ്ജലി ഫൈനല്‍ നടത്തി

Sun Jun 11 , 2023
Share on Facebook Tweet it Pin it Email മസ്ക്കറ്റ്: മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റര്‍ തല ഫൈനല്‍ മത്സരങ്ങള്‍ നടത്തി. മേഖലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരിച്ചു വിജയിച്ച മുപ്പതോളം കുട്ടികളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. റൂവി എംബിഡിയിലുള്ള കേരളാവിംഗ് ഹാളില്‍ വച്ച്‌ രാവിലെ പത്തുമണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചത്. എഴുത്തുകാരി ഡോ. കെ പി സുധീര മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും […]

You May Like

Breaking News

error: Content is protected !!