ഒമാന്‍: മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ സുഗതാഞ്ജലി ഫൈനല്‍ നടത്തി

മസ്ക്കറ്റ്: മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി ചാപ്റ്റര്‍ തല ഫൈനല്‍ മത്സരങ്ങള്‍ നടത്തി. മേഖലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മത്സരിച്ചു വിജയിച്ച മുപ്പതോളം കുട്ടികളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്.

റൂവി എംബിഡിയിലുള്ള കേരളാവിംഗ് ഹാളില്‍ വച്ച്‌ രാവിലെ പത്തുമണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചത്. എഴുത്തുകാരി ഡോ. കെ പി സുധീര മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. കെ പി സുധീരയുടെ യാത്രാവിവരണം ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന പുസ്തകത്തിന്റെ ഒമാനിലെ പ്രകാശനവും വേദിയില്‍ നടന്നു. ചാപ്റ്റര്‍ തല മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ കുട്ടികളെ നാട്ടില്‍ വച്ചു നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും.

മലയാളം മിഷൻ ഒമാൻ ചാപ്റ്റര്‍ പ്രസിഡന്റ് കെ സുനില്‍കുമാര്‍ അധ്യക്ഷനായ സമാപന യോഗത്തില്‍ സെക്രട്ടറി അനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെയര്‍മാൻ ഡോ. ജെ രത്നകുമാര്‍, ട്രഷറര്‍ ശ്രീകുമാര്‍, ഇന്ത്യൻ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് മുൻ വൈസ് ചെയര്‍മാൻ സി എം നജീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Next Post

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്നും തോക്കുമായി ആറുപേര്‍ പിടിയില്‍

Sun Jun 11 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ വിവിധ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേരെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്മെന്റിലെ ക്രിമിനല്‍ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. വിവിധ തരത്തിലുള്ള മൂന്നു കിലോ മയക്കുമരുന്ന്, 1364 സൈക്കോട്രോപിക് ഗുളികകള്‍, രണ്ട് തോക്കുകള്‍, ഒരു പിസ്റ്റള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചോദ്യംചെയ്യലില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ വില്‍പനക്കുള്ളതാണെന്ന് പ്രതികള്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട […]

You May Like

Breaking News

error: Content is protected !!