ഒമാന്‍: പരിശോധനക്കായി ഡ്രോണും സ്വദേശി വനിതക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി ഒമാന്‍ പൊലീസ്

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റില്‍നിന്നും കാണാതായ സ്വദേശി വനിതക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി റോയല്‍ ഒമാന്‍ പൊലീസ്. ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്‍റെ പ്രത്യേക റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണ്‍, പൊലീസ് നായ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടുകാരും സന്നദ്ധ സംഘടനകളും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് ഹമീദ ബിന്‍ത് ഹമ്മൂദ് അല്‍ അമ്രിയെന്ന 57കാരിയെ കാണാതാകുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നിട്ടില്ല. ഇവരെ കുറിച്ച്‌ എന്തെങ്കിലും അറിയുന്നവര്‍ 9999 നമ്ബറിലുള്ള പൊലീസ് ഓപറേഷന്‍സ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

ദിവസങ്ങള്‍ക്കു മുമ്ബ് സുല്‍ത്താന്‍ ഖാബൂസ് അക്കാദമി ഫോര്‍ പൊലീസ് സയന്‍സസിന്റെ പിന്തുണയോടെ ഇസ്കി വിലായത്തിലെ സിമയിലും സമീപ ഗ്രാമപ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഇവരെ കണ്ടെത്തിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്.

Next Post

'കാരശ്ശേരി മാഷിനൊപ്പം'- സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു

Wed Nov 2 , 2022
Share on Facebook Tweet it Pin it Email ‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു […]

You May Like

Breaking News

error: Content is protected !!