മസകത്ത് ഗവര്‍ണറേറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് തീ പിടിച്ചു. ബൗശര്‍ വിലായത്തിലെ മിസ്ഫഹ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ആര്‍ക്കും പരിക്കുകളൊന്നുമില്ല.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആബുലന്‍സ് അതാറിറ്റിയിലെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.