കോഴിക്കോട്: ചുവപ്പണിഞ്ഞ് കാലിക്കറ്റ്, 194ല്‍ 120 കോളേജിലും എസ്‌എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളില്‍ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 28 ല്‍ 26 ഉം, പാലക്കാട് 31 ല്‍ 19 ഉം, കോഴിക്കോട് 58 ല്‍ 42 ഉം മലപ്പുറത്ത് 59 ല്‍ 21 ഉം വയനാട് 18 ല്‍ 12 ഉം കോളേജുകളില്‍ എസ്‌എഫ് ഐ വിജയിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ ശ്രീ കേരളവര്‍മ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂര്‍, പനമ്ബിള്ളി ഗവണ്മെന്റ് കോളേജ്, എസ്‌എന്‍ വഴുക്കുംപാറ, ശ്രീ സി അച്യുതമേനോന്‍ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂര്‍, ഗവണ്മെന്റ് ആര്‍ട്സ് കോളേജ് ഒല്ലൂര്‍, സെന്റ് അലോഷ്യസ് കോളേജ്, ഐഎച്ച്‌ആര്‍ഡി ചേലക്കര, ഗവണ്മെന്റ് ആര്‍ട്സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ എന്‍എസ്‌എസ് കോളേജ്, ശ്രീകൃഷ്ണ കോളേജ്, എംഡി കോളേജ്, എംഒസി ആര്‍ട്സ് കോളേജ്, മദര്‍ കോളേജ്, സെന്റ് ജോസഫ് ആര്‍ട്സ് കോളേജ്, ഐഎച്ച്‌ആര്‍ഡി നാട്ടിക, എസ്‌എന്‍ നാട്ടിക, എംഇഎസ്‌അസ്മാബി കൊടുങ്ങല്ലൂര്‍, കെകെടിഎം കൊടുങ്ങല്ലൂര്‍ , ഐഎച്ച്‌ആര്‍ഡി കൊടുങ്ങല്ലൂര്‍, എന്‍ഇഎസ് നാട്ടിക,ഷോണ്‍സ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളില്‍ യൂണിയന്‍ എസ് എഫ് ഐ വിജയിച്ചു.

Next Post

ഒമാന്‍: മലയാളികളുടെ അടിച്ചായക്ക് പ്രിയമേറുന്നു

Wed Nov 1 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മലയാളികളുടെ പ്രിയപ്പെട്ട അടിച്ചായക്ക് ഒമാനിലും സ്വീകാര്യത വര്‍ധിക്കുന്നു. സമോവര്‍ ചായ, മീറ്റര്‍ ചായ തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈ പ്രിയ പാനീയം മസ്കത്തിലെ നിരവധി ഹോട്ടലുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തേടിപ്പിടിച്ച്‌ ചായപ്രേമികള്‍ പോകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചില ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് പ്രത്യേകമായി സജ്ജീകരിച്ച്‌ […]

You May Like

Breaking News

error: Content is protected !!