
മസ്‍കത്ത്: ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രാജകീയ മുദ്ര വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍, വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് നിരോധനം ബാധകമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതി വാങ്ങാതെ രാജകീയ ചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു.
