കുവൈത്ത്: ഖുര്‍ആന്‍ കോപ്പി കത്തിച്ച്‌ പ്രതിഷേധം അപലപിച്ച്‌ കുവൈത്ത്

കുവൈത്ത് സിറ്റി: സ്വീഡിന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ വിശുദ്ധ ഖുര്‍ആൻ കോപ്പി കത്തിച്ച സംഭവത്തെ അപലപിച്ച്‌ കുവൈത്ത്.

ഇത്തരം പെരുമാറ്റങ്ങള്‍ തീവ്രവാദവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുകയും മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തേയും സമാനമായ രീതിയില്‍ മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകള്‍ നടത്തിയിരുന്നു. അക്രമവും വിദ്വേഷവും ഉണര്‍ത്തുന്ന ഇത്തരം ഗുരുതരമായ പെരുമാറ്റങ്ങള്‍ കുറ്റകരമാക്കാനും ശിക്ഷിക്കാനും, രാജ്യാന്തര സമൂഹത്തില്‍നിന്ന് ഉറച്ച നിലപാടുകള്‍ ആവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

Next Post

യു.കെ: രണ്ടും കല്‍പ്പിച്ച് ഓസ്‌ട്രേലിയ, വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ഉയര്‍ത്തി, നാടുവിടാനൊരുങ്ങി ബ്രിട്ടീഷുകാര്‍

Fri Jun 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെ റാഞ്ചാന്‍ ഓസ്ട്രേലിയ. വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ദീര്‍ഘിപ്പിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാരെ ഓസ്ട്രേലിയ മാടിവിളിക്കുന്നത്. ജൂലൈ 1 മുതല്‍ ഈ ഭേദഗതി നിലവില്‍ വരും. ഇതോടെ 18 മുതല്‍ 35 വരെ പ്രായത്തിലുള്ളവര്‍ക്ക് വര്‍ക്ക് വിസ ഓഫര്‍ ചെയ്യപ്പെടും. നേരത്തെ ഇത് 30 വയസ്സായിരുന്നു. യുകെ-ഓസ്ട്രേലിയ ഫ്രീ ട്രേഡ് എഗ്രിമെന്റ് പ്രകാരം 1975-ല്‍ നിലവില്‍ വന്ന […]

You May Like

Breaking News

error: Content is protected !!