യു.കെ: മലയാളി യുവതി യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു: 25-ാം വയസ്സില്‍ വിട പറഞ്ഞത് ഡെര്‍ബിയില്‍ താമസിക്കുന്ന ജെറീന

യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ – ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ – മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്.

Next Post

ഒമാന്‍: ഇമോജികളോ സ്റ്റിക്കറുകളോ ഉപയോകിക്കുമ്പോള്‍ ജാഗ്രത വേണം

Mon May 6 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: വാട്സ് ആപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിച്ചാല്‍ ശിക്ഷാനടിപടികള്‍ക്ക് വിധേയമാകേണ്ടി വരും. ഇങ്ങനെ ഉപയോഗിച്ചാല്‍ കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ചിലപ്പോള്‍ നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് താല്‍ക്കാലികമായോ ശാശ്വതമായോ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചേക്കാം. ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഏത് […]

You May Like

Breaking News

error: Content is protected !!