യു.കെ: ഇംഗ്ലണ്ടിലെ സ്‌കൂളുകളുടെ നിലവാരം താഴുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഇംഗ്ലണ്ടിലെ പല മികച്ച സ്‌കൂളുകളും നിലവാര തകര്‍ച്ചയിലാണെന്ന് ഓഫ്സ്റ്റഡിന്റെ കണ്ടെത്തല്‍. സുപ്രധാനമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല. പല സ്‌കൂളുകളിലും സമാന അവസ്ഥയാണ്.എന്നാല്‍ ഓഫ്സ്റ്റഡിന്റെ കണ്ടെത്തലുകള്‍ വിശ്വാസ യോഗ്യമല്ലെന്നാണ് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്‍ പറയുന്നത്. ഈ സ്‌കൂളുകള്‍ മികച്ചതായി തന്നെ തുടരുന്നുവെന്നും നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്‍ വ്യക്തമാക്കി.

പരിശോധനയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച പല സ്‌കൂളുകളിലും ഇത്തവണയും പോയിരുന്നു. മികച്ച സ്‌കൂള്‍ പദവി ലഭിച്ച 80% സ്‌കൂളുകളെയും നിലവില്‍ തരംത്താഴ്ത്തിയിരിക്കുകയാണെന്നാണ് ഓഫ്സ്റ്റഡ് ചൂണ്ടിക്കാട്ടുന്നത്. കാലാനുസൃതമായി ഉണ്ടാകേണ്ട പല മാറ്റങ്ങളും ഇവയില്‍ ഉണ്ടാകുന്നില്ലെ ന്നും അവര്‍ പറയുന്നു. പരിശോധനയ്ക്ക് വിധേയമാകാതെ ധാരാളം സ്‌കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അവയുടെ നിലവാരം എങ്ങനെയാണ് എന്നുള്ളത് പരിശോധന വിധേയമാണെന്നും ഓഫ്സ്റ്റഡ് ചീഫ് ഇന്‍സ്പെക്ടര്‍ അമന്‍ഡ സ്പില്‍മാന്‍ ബിബിസിയോട് പറഞ്ഞു. സ്‌കൂളുകളുടെ യാഥാര്‍ഥ്യം മാതാപിതാക്കള്‍ പ്രധാനമായും മനസിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പതിവിലും നില മെച്ചപ്പെടുത്തി മുന്നേറികൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വക്താവ് പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയിലെ ശരത്കാല പ്രസ്താവനയില്‍ വിദ്യാഭ്യാസ രംഗത്തിനു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം രാജ്യത്ത് സ്‌കൂളുകളില്‍ 85% മികച്ചതായി തുടരുകയാണ്. 2010 ലെ കണക്കുകളില്‍ നിന്ന് ഇത് വളരെ വലിയ വളര്‍ച്ചയാണെന്നും കൂട്ടിച്ചേര്‍ത്തു.

Next Post

കുവൈത്ത്: കുവൈത്തിലെ രാഷ്ട്രീയ തടവുകാര്‍ക്ക് അമീറിന്റെ പൊതുമാപ്പ്

Thu Nov 24 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ തടവുകാര്‍ക്ക് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അമീര്‍ നല്‍കിയ പൊതുമാപ്പ് പ്രാബല്യത്തിലാകും. മന്ത്രിസഭ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ ബറാക് അല്‍ ഷതാന്‍ അറിയിച്ചു.ഭരണഘടനയുടെ 75 വകുപ്പ് […]

You May Like

Breaking News

error: Content is protected !!