യു.കെ: പുതിയ കോവിഡ് വേരിയന്റ് കെയര്‍ഹോമുകള്‍ക്ക് ഭീഷണിയാകുന്നു

ലണ്ടന്‍: കഴിഞ്ഞ ദിവസം വരെ വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമായിരുന്ന പുതിയ കൊവിഡ് വേരിയന്റ് ബാധിച്ച രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. യുകെയില്‍ 30-ലേറെ പിറോള കൊവിഡ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ മേധാവികള്‍ വെളിപ്പെടുത്തി. ബിഎ.2.86 എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന വേരിയന്റ് ബാധിച്ച 36 കേസുകള്‍ തിരിച്ചറിഞ്ഞതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. കേവലം മൂന്നാഴ്ച കൊണ്ടാണ് ഈ വര്‍ദ്ധന. രണ്ട് കേസുകള്‍ സ്‌കോട്ട്ലണ്ടിലും, 34 കേസുകള്‍ ഇംഗ്ലണ്ടിലുമാണ്. ഇംഗ്ലണ്ടിലെ കേസുകളില്‍ 28 കേസുകള്‍ നോര്‍ഫോക്കിലെ ഒരൊറ്റ കെയര്‍ ഹോമില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ കെയര്‍ ഹോമിലെ 87 ശതമാനം അന്തേവാസികളെയും ഇന്‍ഫെക്ഷന്‍ ബാധിച്ചിട്ടുണ്ട്. ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പുതിയ വേരിയന്റിന്റെ വ്യാപനതോത് വ്യക്തമാക്കുന്നതാണ് ഈ സൂചനകളെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു.

ഇന്‍ഡോറുകളില്‍ വേരിയന്റിന് അതിവേഗം പടരാന്‍ സാധിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ഇവര്‍ കരുതുന്നു. ഇതുവരെ പിറോള ബാധിച്ച അഞ്ച് പേര്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നത്. എന്നിരുന്നാലും വേരിയന്റുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒമിക്രോണ്‍ സബ്-വേരിയന്റായ പിറോളയ്ക്ക് വ്യാപനശേഷി കൂടുതലാണെങ്കിലും ഇത് മാരകമായി മാറില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്. കെയര്‍ ഹോമില്‍ വൈറസ് വ്യാപിച്ച വിവരം ആഗസറ്റ് 21നാണ് ലഭിച്ചതെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി. എല്ലാ അന്തേവാസികളും, ജീവനക്കാരും പിസിആര്‍ കൊവിഡ് ടെസ്റ്റിന് വിധേയമായി. ഇതില്‍ നിന്നുമാണ് 87% അന്തേവാസികളും, 12 ജീവനക്കാരും രോഗബാധിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

Next Post

ഒമാന്‍: കേരളത്തനിമ വിളിച്ചോതി ഒ.ഐ.സി.സി ഒമാന്‍ ഓണാഘോഷം

Sun Sep 10 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാദി കബീറിലെ മസ്‌കത്ത് ക്ലബ് ഹാളില്‍ നടന്ന പരിപാടിക്ക് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഇരട്ടിമധുരമായി. പുതുപ്പള്ളിയിലെ വിജയാഹ്ലാദം പങ്കുവെച്ച്‌ ലഡു വിതരണത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഒമാനിലെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ഡോ. രാജശ്രീ നാരായണന്‍കുട്ടി ഉദ്ഘാടനം […]

You May Like

Breaking News

error: Content is protected !!