ഒമാന്‍: കേരളത്തനിമ വിളിച്ചോതി ഒ.ഐ.സി.സി ഒമാന്‍ ഓണാഘോഷം

മസ്‌കത്ത്: ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാദി കബീറിലെ മസ്‌കത്ത് ക്ലബ് ഹാളില്‍ നടന്ന പരിപാടിക്ക് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഇരട്ടിമധുരമായി.

പുതുപ്പള്ളിയിലെ വിജയാഹ്ലാദം പങ്കുവെച്ച്‌ ലഡു വിതരണത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഒമാനിലെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ഡോ. രാജശ്രീ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ഓണം ആഘോഷിക്കുക എന്നത് ലോകത്തുള്ള ഏതൊരു മലയാളിക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നും ഓണാഘോഷം മലയാളി ഉള്ള കാലത്തോളം നിലനില്‍ക്കുമെന്നും ഓണസന്ദേശത്തില്‍ ഡോ. രാജശ്രീ നാരായണന്‍കുട്ടി പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ട്രഷറര്‍ സജി ചങ്ങനാശ്ശേരി, ഐ.ഒ.സി പ്രസിഡന്റ് ഡോ. രത്‌നകുമാര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

ഒ.ഐ.സി.സിയിലെ സജീവ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പുലികളി, ഓണപ്പാട്ട്, മോഹിനിയാട്ടം, തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, വള്ളംകളി തുടങ്ങി കേരളത്തനിമ വിളിച്ചോതുന്നതും ദൃശ്യമനോഹരവുമായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. മാവേലിത്തമ്ബുരാനും താലപ്പൊലിയും ചെണ്ടമേളവും പ്രവാസലോകത്തും മലയാളികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ദൃശ്യങ്ങളും ഓര്‍മകളും സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി മലയാളികളുടെ ഓണസങ്കല്‍പങ്ങളെയെല്ലാം തൊട്ടുണര്‍ത്തിയ അതിവിപുലമായ ഓണാഘോഷമാണ് ഒ.ഐ.സിസി സംഘടിപ്പിച്ചത്. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം മുതുവമ്മേല്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.കെ. പ്രസാദ്, സമീര്‍ ആനക്കയം, സെക്രട്ടറി റിസ്‌വിന്‍ ഹനീഫ്, സന്തോഷ് പള്ളിക്കന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ വിജയന്‍ തൃശൂര്‍, സിറാജ് നാറൂണ്‍, വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണന്‍, ഏരിയ കമ്മിറ്റി നേതാക്കളായ ഷൈനു മനക്കര, മണികണ്ഠന്‍, റിലില്‍ മാത്യു, കിഫില്‍ ഇക്ബാല്‍, റോബിന്‍, അജോ കട്ടപ്പന, ഹരിലാല്‍, ജാഫര്‍, ദിനേശ് ബഹല, അജ്മല്‍ കരുനാഗപ്പള്ളി, സത്താര്‍, ജലാല്‍, ഷാനവാസ്, ഫെബിന്‍, ഹിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്വദേശികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടിയില്‍ റിട്ട. റോയല്‍ ഒമാന്‍ പൊലീസ് ഓഫിസര്‍ സൈദ് അല്‍ ബലൂഷിയുടെയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായി. ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ റെജി കെ. തോമസ് സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

Sun Sep 10 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: മഹബൂലയില്‍ പ്രവാസിയെ ക്രൂരമായി ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പൗരത്വ രഹിതനായയാളെ പിടികൂടിയത്. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളായവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനത്തില്‍ എത്തിയ രണ്ട് പേര്‍ പ്രവാസിയെ ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. […]

You May Like

Breaking News

error: Content is protected !!