ഒമാന്‍: ഒമാന്‍-യു.എ.ഇ റെയില്‍വേ പദ്ധതി ഇ.പി.സി കരാര്‍ ഈവര്‍ഷം അവസാനത്തോടെ

മസ്കത്ത്: യു.എ.ഇ-ഒമാന്‍ റെയില്‍വേ പദ്ധതിക്കായി ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷം ആദ്യമോ ഇ.പി.സി കാരാര്‍ (എന്‍ജിനീയറിങ്, നിര്‍വഹണം, നിര്‍മാണം) നല്‍കുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ സഈദ് ബിന്‍ ഹമൂദ് അല്‍ മവാലി പറഞ്ഞു.

ഒമാനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്‍റെ ഭാവി പദ്ധതികള്‍ വിശദീകരിക്കവേ കഴിഞ്ഞദിവസമാന് ഇക്കാര്യം അറിയിച്ചത്.

റെയില്‍ പദ്ധതിയുടെ നടത്തിപ്പിന് കഴിഞ്ഞമാസം സുപ്രധാന ചുവടുവെപ്പ് അധികൃതര്‍ നടത്തിയിരുന്നു. 303 കിലോമീറ്റര്‍ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാന്‍ ആന്‍ഡ് ഇത്തിഹാദ് റെയില്‍ കമ്ബനി അബൂദബിയിലെ മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനിയുമായാണ് കരാര്‍ ഒപ്പിട്ടത്. മൂന്നു ശതകോടി ഡോളറിന്റെ നിക്ഷേപ കരാറിലാണ് എത്തിയിരിക്കുന്നത്. ഇതോടെ നിര്‍മാണം അതിവേഗം ആരംഭിക്കുമെന്ന പ്രതീക്ഷക്ക് ശക്തിയേറി.

രാജ്യത്തെ എല്ലാ ഓറഞ്ച്, വെള്ള നിറത്തിലുള്ള ടാക്‌സികള്‍ക്കും നിരക്കും ദൂരവും കണക്കാക്കാന്‍ അബര്‍ ടാക്സി മീറ്റര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ മന്ത്രാലയം പദ്ധതിയിടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരും മാസങ്ങളില്‍ സര്‍വിസ് ആരംഭിക്കും. കമ്ബനി നടത്തുന്ന സേവനങ്ങള്‍ക്ക് ഈ മീറ്റര്‍ നിരക്കുകള്‍ ബാധകമല്ല. മറൈന്‍ ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍, ഇക്കോണമി, ഡ്രൈ പോര്‍ട്ടുകളുടെ (ട്രക്ക് കാര്‍ഗോ) വികസനം എന്നവയായിരിക്കും വരും വര്‍ഷങ്ങളില്‍ മുന്‍ഗണനാ മേഖലകളെന്ന് മന്ത്രാലയം അറിയിച്ചു.

2035 ഓടെ രാജ്യത്തെ നിരത്തുകളിലെ 79 ശതമാനം കാറുകളും വൈദ്യുതിയില്‍ ഓടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വാഹന ഡീലര്‍മാരുമായി മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അണ്ടര്‍ സെക്രട്ടറി ഡോ. അലി ബിന്‍ അമര്‍ അല്‍ ഷൈദാനി പറഞ്ഞു. അപൂര്‍ണമായ പദ്ധതികള്‍ പൂര്‍ത്തിയാക്കാനും റെയ്‌സുത്-മുഗ്‌സൈല്‍ ഇരട്ട റോഡ്, നിസ്വ-ഇസ്‌കി, ഇബ്രി-സൗദി അതിര്‍ത്തി റോഡ് ഇരട്ടിപ്പിക്കല്‍ തുടങ്ങിയ ചില പുതിയ പദ്ധതികള്‍ ആരംഭിക്കാനുമാണ് ശ്രദ്ധയെന്ന് ഗതാഗത അണ്ടര്‍ സെക്രട്ടറി ഖമീസ് ബിന്‍ മുഹമ്മദ് അല്‍ ഷമാഖി പറഞ്ഞു. മുസന്ദം, ബാത്തിന, മസ്‌കത്ത് ഗവര്‍ണറേറ്റുകളില്‍ വാട്ടര്‍ ടാക്‌സികള്‍ ആരംഭിക്കുന്നതിനുള്ള നിയമങ്ങള്‍ അന്തിമമാക്കുകയും ഭവന, നഗര വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു. മുസന്ദം ഗവര്‍ണറേറ്റിലാണ് പദ്ധതി ആദ്യമായി ആരംഭിക്കുക.

ജബല്‍ അല്‍ അഖ്ദര്‍ പദ്ധതി അന്തിമഘട്ടത്തിലാണെന്നും ഭവന, നഗര ആസൂത്രണ മന്ത്രാലയത്തിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇപ്പോള്‍ ഏതുതരം റോഡാണ് നിര്‍മിക്കുന്നതെന്ന് നിര്‍ണയിക്കാന്‍ കഴിയില്ലെന്നും അല്‍ ഷമാഖി പറഞ്ഞു. പൊതുഗതാഗത ബസുകള്‍ 2021നെ അപേക്ഷിച്ച്‌ കഴിഞ്ഞവര്‍ഷം 185 ശതമാനം വളര്‍ച്ചയോടെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ നഗര റൂട്ടുകളിലും ഇന്റര്‍ സിറ്റി സര്‍വിസുകളിലും 6.4 ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിച്ചു. ഈ വര്‍ഷം ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ 25 നിക്ഷേപ അവസരങ്ങളും മന്ത്രാലയം അനാവരണം ചെയ്തു.

Next Post

കുവൈത്ത്: കുവൈറ്റ് സഹകരണ സംഘത്തിലെ സ്വദേശിവത്കരണ നിരക്ക് 6% ആയി കുറച്ചു

Thu Mar 2 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികള്‍ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. നേരത്തെ 7 % കുവൈറ്റ് വത്കരണം നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ജനറല്‍ മാനേജര്‍മാരും അവരുടെ ഡെപ്യൂട്ടികളും വകുപ്പ് മേധാവികളും ഉള്‍പ്പെടുന്ന സൂപ്പര്‍വൈസറി സ്ഥാനങ്ങളുടെ മൊത്തം എണ്ണം ഇതില്‍ ഉള്‍പ്പെടുന്നില്ല. 2021 ലെ മന്ത്രിതല […]

You May Like

Breaking News

error: Content is protected !!