കുവൈത്ത്: കെ.കെ.എം.എ വീട് നിര്‍മിച്ചുനല്‍കി

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്റെ (കെ.കെ.എം.എ) അബ്ബാസിയ ബ്രാഞ്ചും റിഗ്ഗായി യൂനിറ്റും സംയുക്തമായി പ്രഖ്യാപിച്ച ‘ഇസ്മായില്‍ ഇക്കാക്ക് ഒരു വീട്’ ഭവനപദ്ധതിയുടെ താക്കോല്‍ദാന ചടങ്ങ് അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തില്‍ നടന്നു.

കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സോണല്‍, ബ്രാഞ്ച് യൂനിറ്റ് നേതാക്കള്‍ സംയുക്തമായി വീടിന്റെ താക്കോല്‍ ഇസ്മായിലിന് കൈമാറി.

കെ.കെ.എം.എ വൈസ് ചെയര്‍മാൻ എ.പി. അബ്ദുല്‍ സലാം, കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.സി. റഫീഖ്, കേന്ദ്ര വൈസ് പ്രസിഡന്റുമാരായ കലാം മൗലവി, എച്ച്‌.എ. ഗഫൂര്‍, നിസാം നാലകത്ത്, അബ്ദുല്‍ മജീദ് റവാബി, ബ്രാഞ്ച്‌ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ റഫീഖ് ഉസ്‌മാൻ, മൻസൂര്‍ താത്തനാത്, റിഗ്ഗയി യൂനിറ്റ് പ്രസിഡന്റ് റഹീം അരീക്കാടി എന്നിവര്‍ ആശംസ നേര്‍ന്നു. യൂനിറ്റ് സെക്രട്ടറി ഷബീബ് എലത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ.കെ.എം.എ ഫര്‍വാനിയ സോണല്‍ പ്രസിഡന്റ് വി.കെ. അബ്ദുല്‍ നാസര്‍ പ്രോജക്‌ട് വിശദീകരിച്ചു.

അബ്ബാസിയ ബ്രാഞ്ച്‌ പ്രസിഡന്റ് ലത്തീഫ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. ബ്രാഞ്ച്‌ ജനറല്‍ സെക്രട്ടറി അര്‍ഷാദ് ഷെരീഫ് സ്വാഗതവും വര്‍ക്കിങ് പ്രസിഡന്റ് ശിഹാബുദ്ദീൻ നന്ദിയും പറഞ്ഞു.

Next Post

യു.കെ: കോഴിക്കോട് നിന്ന് ലണ്ടനിലേക്കൊരു സൈക്കിള്‍ യാത്ര

Sun Sep 3 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഒരു സൈക്കിള്‍ ചവിട്ടി എത്രദൂരം പോകാം… ചോദ്യം ഫായിസ് അഷ്‌റഫ് അലിയോടാണെങ്കില്‍ ഉത്തരമൊന്നേയുള്ളൂ… അതിരുകളില്ലാതെ പോകാം. ഒരുവര്‍ഷത്തിലേറെയായി സൈക്കിള്‍ ചവിട്ടി ഫായിസ് അഷ്റഫ് അലി 19 രാജ്യങ്ങള്‍ പിന്നിട്ടു. കോഴിക്കോട് തലക്കുളത്തൂരുകാരനായ ഫായിസ് തിങ്കളാഴ്ച 20-ാം രാജ്യമായ ഓസ്ട്രിയയിലേക്കെത്തും. 35 രാജ്യങ്ങള്‍ പിന്നിട്ട് ലണ്ടനിലേക്കെത്താനുള്ള യാത്രയുടെ വലിയൊരു ഭാഗവും പൂര്‍ത്തിയായി. 2022 ഓഗസ്റ്റ് 15-നാണ് ഫായിസ് തന്റെ […]

You May Like

Breaking News

error: Content is protected !!