യു.കെ: നെഞ്ചു തകര്‍ന്ന് യുകെ മലയാളികള്‍, 9 വയസ്സുള്ള ജോണിന്റെ മരണ വാര്‍ത്ത കേട്ട് നടുക്കം, ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കുഞ്ഞിന്റെ മരണം

മരണത്തിന്റെ വിളയാട്ടത്തില്‍ ഭയചകിതരായി യുകെയിലെ മലയാളികള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമതൊരു കുഞ്ഞിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. മാഞ്ചസ്റ്റില്‍ താമസിക്കുന്ന 9 വയസ്സുകാരന്‍ ജോണ്‍ പോളാണു മരിച്ചത്. ന്യുമോണിയയും ശ്വാസകോശ സംബന്ധമായ രോഗങ്ങളുമാണു മരണ കാരണം.
മാഞ്ചസ്റ്റര്‍ മലയാളികളായ ഷാജി – പ്രിനി ദമ്പതികളുടെ മകനാണു ജോണ്‍പോള്‍. ജോണ്‍ പോളിന്റെ മൃതസംസ്‌കാരം ഓഗസ്റ്റ് പതിനെട്ടിന് വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് കാത്തോലിക് ചര്‍ച്ച്, വിഥിന്‍ഷോയില്‍ നടത്തും.
ആകസ്മിക നിര്യാണത്തില്‍ യുകെയിലെ ക്നാനായ വിമണ്‍സ് ഫോറം അനുശോചനവും രേഖപ്പെടുത്തി

Next Post

ഒമാന്‍: സേവ് ഒ.ഐ.സി.സി ഒമാന്‍ രക്തദാന ക്യാമ്ബ്

Fri Aug 11 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: സേവ് ഒ.ഐ.സി.സി ഒമാൻ നാഷനല്‍ കമ്മിറ്റി ബൗഷര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച്‌ രക്തദാന ക്യാമ്ബ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ ഒമ്ബതുമുതല്‍ ഒരുമണി വരെയാണ് സമയം. ക്യാമ്ബില്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് റാഫി ചക്കര-9564 2740, പ്രിട്ടോ സാമുവേല്‍-9404 8045 തുടങ്ങിയവരെ ബന്ധപ്പെടാം. ഇന്ത്യൻ കമ്യൂണിറ്റി സ്കൂള്‍ […]

You May Like

Breaking News

error: Content is protected !!