ലണ്ടൻ: നൊബേല് സമ്മാന ജേതാവും സാമൂഹ്യ പ്രവര്ത്തകയുമായ മലാല യൂസഫ്സായി (24) വിവാഹിതയായി. പാക് ക്രിക്കറ്റ് ബോര്ഡ് ഹൈ പെര്ഫോര്മന്സ് ഡിപാര്ട്മെന്റ് ജനറല് മാനേജറായ അസീര് മാലികാണ് വരന്.
ബിര്മിങ്ഹാമിലെ വസതിയില് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മലാല തന്നെയാണ് തന്റെ വിവാഹവാര്ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. പ്രിയങ്ക ചോപ്ര ഉള്പ്പെടെയുള്ള നിരവധിപേര് മലാലയ്ക്ക് ആശംസകള് നേര്ന്നു.
