ഒമാൻ: സമയനിഷ്ഠ പാലിക്കൽ – ഒന്നാം സ്ഥാനം നേടി ഒമാൻ എയർ

മസ്കത്ത്: സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈൻ നിലയില്‍ വീണ്ടും ഒന്നാം സ്ഥാനവുമായി സുല്‍ത്താനേറ്റിന്‍റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയര്‍.

കൃത്യനിഷ്ഠപാലിക്കുന്നതില്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുമാണ് ഒമാൻ എയറിന് ഒന്നാം സ്ഥാനം ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഈ നേട്ടം ഒമാൻ എയര്‍ സ്വന്തമാക്കുന്നത്.

ആഗോള ട്രാവല്‍ ഡേറ്റ അനാലിസിസ് കമ്ബനിയായ സിറിയം 2023ല്‍ നടത്തിയ ഓണ്‍-ടൈം പെര്‍ഫോമൻസ് റിവ്യൂ ഫലങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഒമാൻ എയറിന്‍റെ ഓണ്‍-ടൈം പെര്‍ഫോമൻസ് നിരക്ക് 92.5 ശതമാനമാണ്. ഇത് ആഗോളതലത്തില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള എയര്‍ലൈനുകളുടെ ഏറ്റവും ഉയര്‍ന്ന ശതമാനമാണിത്. 2022ല്‍ 91.3 ശതമാനമായിരുന്നു ഓണ്‍-ടൈം പ്രകടന നിരക്ക്.

ആഗോള എയര്‍ലൈനിനെയും എയര്‍പോര്‍ട്ട് പ്രകടനത്തെയും വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി സിറിയത്തിന്റെ സമഗ്ര വാര്‍ഷിക അവലോകനത്തെ കണക്കാക്കാറുണ്ട്. 60ലധികം നേരിട്ടുള്ള ഫ്ലൈറ്റ് ഉറവിടങ്ങളില്‍ നിന്ന് ശേഖരിച്ച ഡേറ്റ സൂക്ഷ്മമായി വിശകലനം ചെയ്തും ഷെഡ്യൂള്‍ ചെയ്ത എത്തിച്ചേരല്‍ സമയത്തിന്റെ 15മിനിറ്റിനുള്ളില്‍ എത്തിച്ചേരുന്ന ഫ്ലൈറ്റുകളെ പരിഗണിച്ചുമായിരുന്നു മൂല്യനിര്‍ണയം നടത്തിയിരുന്നത്.

സമയനിഷ്ഠ പാലിക്കുന്ന വിമാനങ്ങള്‍ യാത്ര സുഗമമാക്കുകയും സമ്മര്‍ദം കുറക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സമയ നിഷ്ഠക്ക് ആകാശയാത്രക്ക് വളരെയധികം പ്രാധാന്യമാണുള്ളത്.

Next Post

കുവൈത്ത്: കാലാവസ്ഥയിൽ കാര്യമായ മാറ്റം - തണുപ്പ് കുറയുന്നു

Mon Jan 8 , 2024
Share on Facebook Tweet it Pin it Email വൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും […]

You May Like

Breaking News

error: Content is protected !!