കുവൈത്ത്: കുവൈത്ത് 40000 വിദേശികളെ ഒരു വര്‍ഷത്തിനിടെ നാടുകടത്തി

തൊഴില്‍ നിയമം ലംഘിച്ചതിന് ഒരു വര്‍ഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 40000 വിദേശികളെ. ഈ വര്‍ഷം ഇതുവരെ മാത്രം ഇന്ത്യക്കാരുള്‍പ്പെടെ 11000 പേരെയാണ് നാടുകടത്തിയത്.

പരിശോധന കര്‍ശനമാക്കിയതോടെ കുവൈത്തില്‍ നിയമ ലംഘകരുടെ എണ്ണം 1.2 ലക്ഷമാക്കി കുറയ്ക്കാനായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പറഞ്ഞു. ഇതിനായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി.

Next Post

യു.കെ: യുകെയില്‍ ഇപ്പോള്‍ കേരളത്തെക്കാള്‍ സമരങ്ങള്‍ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാരും സമരം ആരംഭിച്ചു യാത്രക്കാര്‍ വലയുന്നു

Thu May 4 , 2023
Share on Facebook Tweet it Pin it Email ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഓഫീസര്‍മാര്‍ പുതിയ സമരപരമ്പയ്ക്ക് തുടക്കമിട്ടതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലാവും. യുണൈറ്റ് യൂണിയനില്‍ പെട്ട ജീവനക്കാര്‍ മേയ് 4-6 വരെയാണ് ആദ്യ ഘട്ട സമരം നടത്തുന്നത്. ഇതിന് ശേഷം മേയ് 9-10 തീയതികളിലും, മേയ് 25-27 ദിവസങ്ങളിലും സമരങ്ങള്‍ തുടരാനാണ് പദ്ധതി. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഹീത്രൂ മേധാവികള്‍ യാത്രക്കാരെ ഓര്‍മ്മിപ്പിക്കുന്നു. […]

You May Like

Breaking News

error: Content is protected !!