
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പറന്ന എയര്‍ ഇന്ത്യയുടെ AI 111 വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. വിമാന ജീവനക്കാരോട് യാത്രക്കാരന്‍ മോശമായി പെരുമാറുകയും പിന്നീട് തര്‍ക്കം ഉണ്ടാവുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരനെതിരെ വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
225 ഓളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ ഡല്‍ഹി വിമാനത്താവളത്തിലിറക്കിയ ശേഷം വിമാനം ലണ്ടനിലേക്ക് പറന്നു.
