പദ്‌മ മോഡൽ പരമോന്നത ബഹുമതികൾ കേരളത്തിലും – കേരള പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത ബഹുമതിയായ പദ്‌മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തും പരമോന്നത ബഹുമതികള്‍ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കേരള പുരസ്‌കാരങ്ങള്‍’ എന്നാണ് ഇവയുടെ പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാകും പുരസ്‌കാരങ്ങള്‍.

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭവാന നല്‍കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഇതില്‍ കേരള ജ്യോതി പുരസ്‌കാരം ഒന്നും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ചുപേര്‍ക്കും നല്‍കും. കേരളപ്പിറവി ദിനത്തില്‍ രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

ഏപ്രില്‍ മാസത്തില്‍ പൊതുഭരണവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച്‌ നാമനിര്‍ദ്ദേശം പുറപ്പെടുവിക്കും. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ വിതരണം ചെയ്യും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്‌ക്ക് ശേഷമാകും പുരസ്‌കാര സമിതി ബഹുമതികള്‍ പ്രഖ്യാപിക്കുക.

കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരുടെ ലോണുകള്‍ക്ക്

2021 ഡിസംബര്‍ 31 വരെ മൊറൊട്ടോറിയം പ്രഖ്യാപിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള‌ളകാര്‍ഷിക,വിദ്യാഭ്യാസ,ക്ഷീര,മൃഗസംരക്ഷണ ലോണുകള്‍ക്ക് ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Next Post

യു.എസ്.എ: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച്‌ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍

Wed Oct 20 , 2021
Share on Facebook Tweet it Pin it Email ന്യൂയോര്‍ക്: മനുഷ്യശരീരത്തിലേക്ക് പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച്‌ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ന്യൂയോര്‍ക് നഗരത്തിലെ എന്‍ വൈ യു ലാംഗോണ്‍ ഹെല്‍ത് എന്ന ആശുപത്രിയിലാണ് പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്നാണ് ആശുപത്രി […]

You May Like

Breaking News

error: Content is protected !!