ഒമാന്‍: എം.ടി.സി.എല്‍ ടി20 ബോംബെ ബ്ലൂസ് ജേതാക്കള്‍

മസ്‌കത്ത്: ഒമാനിലെ പ്രമുഖ ടെന്നിസ്ബാള്‍ ക്രിക്കറ്റ് ഓര്‍ഗനൈസേഷനായ എം.ടി.സി എലിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് ടി20 ലീഗ് ടൂര്‍ണമെന്‍റില്‍ ബോംബേ ബ്ലൂസ് ജേതാക്കളായി.

അമിറാത്ത് ഒമാന്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കലാശക്കളിയില്‍ എം.ഐ. എസ് ഫൈറ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എം.ഐ.എസ് ഫൈറ്റേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 158 റണ്‍സ് എടുത്തു. ഷക്കീല്‍ മുഹമ്മദ് (36), ഫയാസ് ഖാന്‍ (29), ഇസ്തിയാക് ഹുസൈന്‍ (21) എന്നിവര്‍ ബാറ്റിങ് മികവാണ് പൊരുതാവുന്ന സ്കോര്‍ എം.ഐ.എസിന് നേടാനായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബോംബെ ബ്ലൂസ് ജിതേന്ദ്ര കുമാറിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ (55) 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കാണുകയായിരുന്നു. മൂന്നു വിക്കറ്റ് സ്വന്തമാക്കുകയും പുറത്താകാതെ 55 റണ്‍ നേടുകയും ചെയ്ത ജിതേന്ദ്ര കുമാറാണ് കളിയിലെ താരം. മാഷ് ഈഗിള്‍സിന്റെ റിസ്വാന്‍ അബ്ബാസ് ടൂര്‍ണമെന്റിന്റെ താരവും ബെസ്റ്റ് ബാറ്ററുമായി തിരഞ്ഞെടുത്തു. ബോംബെ ബ്ലൂസിനായി വസീം അസ്മത്ത് മൂന്ന് വിക്കറ്റും ജിതേന്ദ്ര കുമാര്‍ മൂന്ന് വിക്കറ്റും നേടി. വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും മുഹമ്മദ് അല്‍ ആമരി (ഡയറക്ടര്‍ ജനറല്‍ ഓഫ് സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ്, മിനിസ്ട്രി ഓഫ് കള്‍ച്ചര്‍, സ്‌പോര്‍ട്‌സ് ആൻഡ് യൂത്ത്) സമ്മാനിച്ചു.

ടി.സി.എല്‍ സംഘാടക സമിതി ഒരുക്കിയ ചിത്രരചന മത്സരവും ഗെയിം ഷോകളും സ്‌റ്റേഡിയത്തിലെത്തിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശം പകരുന്നതായി. വരും ദിവസങ്ങളില്‍ മികച്ച രീതിയിലുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ ശഹീര്‍ അഹമ്മദ്, മുഹമ്മദ് റാഫി, അനുരാജ് രാജന്‍, ലിജു മാത്യു എന്നിവര്‍ അറിയിച്ചു.

Next Post

കുവൈത്ത്: റെസിഡന്‍സി പെര്‍മിറ്റ് കാലാവധി പരിമിതപ്പെടുത്താന്‍ നിര്‍ദേശം

Sun Jun 4 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി പെര്‍മിറ്റുകള്‍ ഒരു വര്‍ഷമായി പരിമിതപ്പെടുത്താനുള്ള നിര്‍ദേശവുമായി റെസിഡൻസി അഫയേഴ്സ് ഡിപ്പാര്‍ട്മെന്റ്. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെയും ഭാഗമായാണ് പുതിയ നീക്കം. നിര്‍ദേശം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ […]

You May Like

Breaking News

error: Content is protected !!