കുവൈത്ത്: ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് ഫുട്ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് ഫുട്ബോള്‍ ടീം 2024 – 2025 വര്‍ഷത്തെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു.

ഫഹാഹീല്‍ സൂക്ക് സബ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്), വിശ്വകര്‍മ്മ ഓര്‍ഗനൈസേഷൻ ഫോര്‍ ഐഡിയല്‍ കരിയര്‍ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) സംഘടനകളുടെ ചെയര്‍മാൻ പി.ജി.ബിനു ഫുട്ബോള്‍ ജേഴ്‌സി ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് ഫുട്ബോള്‍ ടീം അംഗം ജോസ് പ്രകാശിന് നല്‍കി പ്രകാശനം ചെയ്തു.

ബിഗ് ബോസ് ഫുട്ബോള്‍ ക്ലബ് കുവൈത്ത് വൈസ് പ്രസിഡന്റ് എം.ഹരിപ്രസാദ്, ഫഹാഹീല്‍ ബ്രദേഴ്സ് കേന്ദ്ര കമ്മിറ്റി അംഗം കൃഷ്ണരാജ്, ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി കുവൈത്ത് മാനേജര്‍ രഞ്ജിത്ത് ടി.എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് മാനേജര്‍ രജിത്ത് പി.ആര്‍ സ്വാഗതവും ഫ്രണ്ട്സ് യുണൈറ്റഡ് എഫ്‌സി കുവൈത്ത് മാനേജര്‍ റോബിൻ ജേക്കബ് നന്ദിയും പറഞ്ഞു.

Next Post

യു.കെ: യുകെയിലെ കെന്റില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു വിട പറഞ്ഞത് 42 വയസ്സുകാരന്‍ ഫിലിപ്പ്

Wed Dec 6 , 2023
Share on Facebook Tweet it Pin it Email യുകെയിലെ കെന്റില്‍ താമസിക്കുന്ന ഫിലിപ്പ് സി. രാജന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. പരേതന്‍ കാന്റര്‍ബറി മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ ടെറി. മക്കള്‍ – മാത്യു, സാറ. കായംകുളം ഇല്ലിപ്പാക്കുളം ചാതവന കുടുംബാംഗമാണ് ഫിലിപ്പ്സ്. മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റാണ് ടെറി. രോഗ ബാധിതനായി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റുണ്ടായി. മൃതദേഹം മോര്‍ച്ചറിയിലേക്ക് […]

You May Like

Breaking News

error: Content is protected !!