കുവൈത്ത്: ഭവന്‍സ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാര്‍ഷികാഘോഷം

കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്റെ മൂന്നാം വാര്‍ഷികം ‘ഭാവനീയം 2023’ എന്ന പേരില്‍ ആഘോഷിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കവി കെ. സുദര്‍ശനൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. മുൻ അധ്യക്ഷ ഷീബ പ്രമുഖ് സ്വാഗതം പറഞ്ഞു.

ലോക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് അധ്യക്ഷൻ ജോര്‍ജ് മേലാടൻ, ഡിസ്ട്രിക്‌ട് 20 ഡയറക്ടര്‍ മൊന അലോക്കുബ്, പ്രോഗ്രാം ക്വാളിറ്റി ഡയറക്ടര്‍ യാസര്‍ അല്‍ ഖഷാര്‍, ക്ലബ് ഗ്രോത്ത് ഡയറക്ടര്‍ സേഹാം മുഹമ്മദ്, ഡിവിഷൻ ഇ ഡയറക്ടര്‍ അസ്മ അല്‍ എനൈസി, ഏരിയ 19 ഡയറക്ടര്‍ ജമാലുദ്ദീൻ ശൈഖ്, മുൻ ഡിവിഷൻ എച്ച്‌ ഡയറക്ടര്‍ പ്രമുഖ ബോസ്, സലീം പള്ളിയില്‍, ചെസ്സില്‍ രാമപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുൻ അധ്യക്ഷൻ ബിജോ പി. ബാബു ക്ലബിന്റെ നാള്‍വഴികള്‍ വിവരിച്ചു. അജയ് ജേക്കബ് ജോര്‍ജ് യോഗനിര്‍ദേശങ്ങളും സുനില്‍ എൻ.എസ് മുഖ്യാതിഥിയെ പരിചയപ്പെടുത്തലും നിര്‍വഹിച്ചു.

ഭവൻസ് സ്മാര്‍ട്ട് ഇന്ത്യൻ സ്കൂള്‍ പ്രിൻസിപ്പല്‍ മഹേഷ് അയ്യര്‍, പ്രജിത വിജയൻ തുടങ്ങിയവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രശാന്ത് കവലങ്ങാട് നിമിഷ പ്രസംഗ അവതരണം നടത്തി. ജെറാള്‍ഡ് ജോസഫ് ശ്രീജ പ്രബീഷ് എന്നിവര്‍ അവതാരകരും ജോണ്‍ മാത്യു പാറപ്പുറത്ത്, സുനില്‍ തോമസ് എന്നിവര്‍ മോഡറേറ്റര്‍മാരുമായി. ജോമി ജോണ്‍ സ്റ്റീഫൻ സമയ നിയന്ത്രണം നിര്‍വഹിച്ചു. ഇവന്റ് ചെയര്‍ സാജു സ്റ്റീഫൻ നന്ദി പറഞ്ഞു.

Next Post

കുവൈത്ത്: കുവൈത്ത് കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് തുടക്കം

Mon Jul 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ സീസണിലെ കുവൈത്ത് കേരള പ്രീമിയര്‍ ലീഗിന് (കെ.കെ.പി.എല്‍) സുലൈബിയ ഗ്രൗണ്ടില്‍ തുടക്കമായി. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരക്കുന്ന ലീഗില്‍ മലയാളി താരങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നത്. 20 ഓവറിലാണ് മത്സരം. ഒരു ഗ്രൂപ്പില്‍ ആറു ടീമുകള്‍ എന്ന നിലയില്‍ രണ്ടു വിഭാഗങ്ങളായി ടീമുകളെ വിഭജിച്ചിട്ടുണ്ട്. ഗ്രൂപ് എയില്‍ ആര്‍.എസ്.ജി […]

You May Like

Breaking News

error: Content is protected !!