കുവൈത്ത്: മദ്യ നിര്‍മാണ കേന്ദ്രം നടത്തിയ പ്രവാസി പിടിയില്‍

കുവൈത്ത് സിറ്റി: സാല്‍മിയയില്‍ മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. പരിശോധനയില്‍ 123 കുപ്പികളുമായി പ്രവാസി അറസ്റ്റിലായി.

സെക്ടര്‍ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ റുജൈബിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതു സുരക്ഷാ വിഭാഗമായി റെയ്ഡ് നടത്തി പ്രവാസിയെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ വില്‍പനക്ക് തയാറാക്കിയ 123 കുപ്പി മദ്യം,മൂന്ന് ബാരല്‍ മദ്യം, മദ്യം നിര്‍മിക്കുന്നതിനും കുപ്പിയിലാക്കുന്നതിനും പാക്കേജിങ്ങിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

ചോദ്യം ചെയ്യലില്‍, പ്രതിദിനം ഏകദേശം 150 കുപ്പി മദ്യം ഉല്‍പാദിപ്പിക്കുന്നതായി പ്രതി സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളില്‍ സ്വയം നിര്‍മിച്ച മദ്യം നിറച്ചു സീല്‍ ചെയ്ത് വിദേശമദ്യം എന്ന നിലയിലായിരുന്നു ഇടപാട്. ഒരു കുപ്പിക്ക് 60 ദീനാര്‍ വരെ ഈടാക്കിയിരുന്നു.

പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് ലഹരി വസ്തുക്കള്‍ക്കെതിരായ പരിശോധന കര്‍ശനമാണ്.

Next Post

യു.കെ: മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിയെട്ടുകാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറു വര്‍ഷം തടവും നാടുകടത്തലും

Sat Dec 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ ഷോപ്പിംഗ് സെന്റര്‍ കാര്‍ പാര്‍ക്കില്‍ വെച്ച് മുന്‍ ഭാര്യയെ ശ്വാസംമുട്ടിച്ചും, വാഹനം കയറ്റി കൊല്ലാനും ശ്രമിച്ച 28-കാരനായ ഇന്ത്യന്‍ ഭര്‍ത്താവിന് ആറ് വര്‍ഷം തടവും ശേഷം നാടുകടത്തലും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ബ്രാഡ്ഫോര്‍ഡിലുള്ള ബ്രോഡ്വേ ഷോപ്പിംഗ് സെന്ററില്‍ വെച്ച് വരീന്ദര്‍ സിംഗ് യുവതിക്ക് നേരെ നടത്തിയ അതിക്രമം ഇവിടുത്തെ സിസിടിവിയില്‍ പതിയുകയും ചെയ്തു. യുവതിയെ ശ്വാസംമുട്ടി അര്‍ദ്ധബോധാവസ്ഥയില്‍ […]

You May Like

Breaking News

error: Content is protected !!