യു.എസ്.എ: ‘മുഖമടച്ച്‌ ഒന്നു കൊടുത്ത് ട്രംപിനെ പുറത്താക്കിയേനെ’- അമേരിക്കന്‍ സ്പീക്കറുടെ വെളിപ്പെടുത്തല്‍

വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖത്തടിക്കാന്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ആ​ഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ അനുയായികള്‍ 2021 ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്ലിലേക്ക് അതിക്രമിച്ച്‌ കയറിയ സമയത്ത് അദ്ദേഹം അവിടെ എത്തിയിരുന്നുവെങ്കില്‍ താന്‍ മുഖമടച്ച്‌ ഒന്നു കൊടുത്ത് അവിടെ നിന്ന് പുറത്താക്കിയേനെ. അതിന്റെ പേരില്‍ ജയിലില്‍ പോകാനും താന്‍ ഒരുക്കമായിരുന്നു എന്നാണ് നാന്‍സി പറയുന്നത്.

കലാപ ദിവസത്തെ സ്പീക്കറുടെ പുതിയ ഫൂട്ടേജിലാണ് ഇക്കാര്യമുള്ളത്. ഡോക്യുമെന്ററി ഫിലിം മേക്കറായ അവരുടെ മകള്‍ അലക്‌സാന്ദ്ര പെലോസി ചിത്രീകരിച്ച വീഡിയോയാണിത്. ഹൗസ് സെലക്‌ട് കമ്മിറ്റിയുടെ ഹിയറിങിനിടെ വ്യാഴാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ക്യാപിറ്റോള്‍ ഹില്ലിലെ അധിനിവേശത്തിലും മാര്‍ച്ച്‌ നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിലും അവര്‍ പ്രകോപിതയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം സിഎന്‍എന്‍ പുറത്തുവിട്ട ഫൂട്ടേജില്‍, നാന്‍സി പെലോസിയും മറ്റുള്ളവരും ക്യാപിറ്റോള്‍ സുരക്ഷിതമാക്കാനും തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ തുടരാനും സഹായം അഭ്യര്‍ത്ഥിച്ച്‌ നിരന്തരം ഫോണ്‍ ചെയ്യുന്നതും കാണാം.

കലാപത്തിന് മുന്നോടിയായുള്ള സേവ് അമേരിക്ക റാലിയില്‍ ട്രംപ് പ്രസം​ഗിക്കുന്നത് നാന്‍സി വീക്ഷിക്കുന്നത് ഫൂട്ടേജിലുണ്ട്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച്‌ ക്യാപിറ്റോളിലേക്ക് മാര്‍ച്ച്‌ ചെയ്യാന്‍ പോകുകയാണെന്ന് ട്രംപ് പറയുന്നുണ്ട്. സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാ​ഗം മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് ട്രംപിനോട് പറയുന്നുണ്ട്. ഇക്കാര്യം ഒരു ഉദ്യോ​ഗസ്ഥന്‍ സ്പീക്കറെ അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ചിലപ്പോള്‍ പങ്കെടുത്തേക്കുമെന്ന സൂചനകളും വന്നിരുന്നു. എന്നാല്‍ ട്രംപ് തന്റെ അനുയായികളോടൊപ്പം ക്യാപിറ്റോളിലേക്ക് മാര്‍ച്ച്‌ നടത്തിയില്ല. അതിനിടെ ജനക്കൂട്ടം അതിക്രമിച്ച്‌ കയറിയത് വലിയ സുരക്ഷാ വീഴ്ചയുണ്ടാക്കി.

സെനറ്റര്‍മാരായ ചക്ക് ഷുമര്‍, മിച്ച്‌ മക്കോണല്‍, പ്രതിനിധികളായ സ്റ്റെനി ഹോയര്‍, കെവിന്‍ മക്കാര്‍ത്തി എന്നിവരും നാന്‍സിക്കൊപ്പമുണ്ട്. നാന്‍സി പെലോസിയും ഷുമറും സുരക്ഷാ ജീവനക്കാരെ വിന്ന്യസിക്കുന്നതിനടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതും പുറത്തു വന്ന വീഡിയോയിലുണ്ട്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി

Sat Oct 15 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി.പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൊണ്ടുവരാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലര്‍ക്ക് കുടുംബവിസ നല്‍കുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ […]

You May Like

Breaking News

error: Content is protected !!