കുവൈത്ത്: സലീം രാജിന് ഫിറ കുവൈത്ത് യാത്രയയപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലെ രജിസ്ട്രേഡ് സംഘടനകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറ) കുവൈത്ത് ആക്ടിങ് കണ്‍വീനറും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ സലീം രാജിന് യാത്രയയപ്പ് നല്‍കി.

അബ്ബാസിയ പോപ്പിൻസ് ഹാളില്‍ നടന്ന യോഗത്തില്‍ ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈത്ത്) സ്വാഗതം പറഞ്ഞു. ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) അധ്യക്ഷത വഹിച്ചു. ബേബി ഔസേഫ് (കേരള അസോസിയേഷൻ), ജീവ്സ് എരിഞ്ചേരി (ഓവര്‍സീസ് എൻ.സി.പി), ഓമനക്കുട്ടൻ (ഫോക് കുവൈത്ത്), ഷഹീദ് ലബ്ബ (ഫോക്കസ് കുവൈത്ത്), സിജോ കുര്യൻ (കോട്പാക് – കോട്ടയം ജില്ല അസോസിയേഷൻ), അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), മാമ്മൻ അബ്രഹാം (ടാസ്ക് കുവൈത്ത്), തമ്ബി ലൂക്കോസ്, ബാബു വിളയില്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

ചടങ്ങില്‍ സലീം രാജിന് ഫിറയുടെ സ്നേഹോപഹാരം കൈമാറി. സലിംരാജ് മറുപടി പ്രസംഗം നടത്തി. ഫിറ സെക്രട്ടറിയും പത്തനംതിട്ട ജില്ല അസോസിയേഷൻ പ്രതിനിധിയുമായ ചാള്‍സ് പി. ജോര്‍ജ് നന്ദി പറഞ്ഞു.

Next Post

യു.കെ: പലിശനിരക്ക് വര്‍ധന വഴി നാലു മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്

Sun Jul 30 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന സൂചന ശക്തമായതിനെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ഏതാണ്ട് നാല് മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ കുത്തനെ വര്‍ധനവുണ്ടായേക്കാമെന്ന ആശങ്ക ശക്തമായി. ബാങ്ക് ഈ വരുന്ന വ്യാഴാഴ്ച പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന പ്രതീക്ഷ ശക്തമായതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്നിരിക്കുന്നത്.തുടര്‍ച്ചയായ 14ാം വട്ടമാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!