യു.കെ: പലിശനിരക്ക് വര്‍ധന വഴി നാലു മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആഴ്ച അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന സൂചന ശക്തമായതിനെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ഏതാണ്ട് നാല് മില്യണ്‍ കുടുംബങ്ങളുടെ മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ കുത്തനെ വര്‍ധനവുണ്ടായേക്കാമെന്ന ആശങ്ക ശക്തമായി. ബാങ്ക് ഈ വരുന്ന വ്യാഴാഴ്ച പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന പ്രതീക്ഷ ശക്തമായതിനെ തുടര്‍ന്നാണ് ഈ ആശങ്കയുയര്‍ന്നിരിക്കുന്നത്.തുടര്‍ച്ചയായ 14ാം വട്ടമാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് മൂര്‍ധന്യത്തിലേക്കെത്തിയെന്നും ഇനിയൊരു വര്‍ധനവ് അടുത്ത കാലത്തൊന്നുമുണ്ടാകില്ലെന്നുമാണ് എക്കണോമിസ്റ്റുകള്‍ പ്രവചിക്കുന്നത്. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ചേര്‍ന്ന് പലിശനിരക്കില്‍ മറ്റൊരു 25 ബേസിസ് പോയിന്റുകള്‍ കൂടി വര്‍ധിപ്പിക്കുമെന്നും ഇതിനെ തുടര്‍ന്ന് അടിസ്ഥാന പലിശനിരക്ക് 5.25 ശതമാനത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതിനെ തുടര്‍ന്ന് വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജുകളിലുള്ള 1.5 മില്യണ്‍ കുടുംബങ്ങളുടെയും ട്രാക്കര്‍ മോര്‍ട്ട്ഗേജുകളിലുള്ള 8,50,000 കുടുംബങ്ങളുടെയും മോര്‍ട്ട്ഗേജ് തിരിച്ചടവുകളില്‍ ഉടനടി കുത്തനെ വര്‍ധനവുണ്ടാകുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഇത് പ്രകാരം രണ്ട് ലക്ഷം പൗണ്ടിന്റെ വേരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജുകളിലുള്ളവരുടെ തിരിച്ചടവില്‍ പ്രതിമാസം 25 പൗണ്ടിന്റെ വര്‍ധനവും അല്ലെങ്കില്‍ വര്‍ഷത്തില്‍ 300 പൗണ്ടിന്റെ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പുണ്ടായ പലിശനിരക്ക് വര്‍ധനവുകളെ തുടര്‍ന്ന് ഇവരുടെ തിരിച്ചടവുകള്‍ കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും ആഘാതമുണ്ടാകാന്‍ പോകുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാര്‍ നിരക്കുകളില്‍ കുറവ് വരുത്താന്‍ തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍ 1.4 മില്യണ്‍ കുടുംബങ്ങളുടെ നിലവിലെ മോര്‍ട്ട്ഗേജ് ടേമുകള്‍ ഈ വര്‍ഷം അവസാനിക്കാന്‍ പോവുകയാണ്. ഇവര്‍ റീമോര്‍ട്ട്ഗേജ് ചെയ്യുമ്പോള്‍ കൂടുതല്‍ നിരക്കുകള്‍ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും ശക്തമാണ്.നിലവില്‍ 25 വര്‍ഷ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജിന് നിലവില്‍ നല്‍കേണ്ടുന്ന നിരക്ക് ഏതാണ്ട് ആറ് ശതമാനമാണ്. പുതിയ വര്‍ധനവ് നിലവില്‍ വന്നാല്‍ 1,85,000 പൗണ്ട് വിലയുള്ള പ്രോപ്പര്‍ട്ടി മോര്‍ട്ട്ഗേജ് എടുത്ത് വാങ്ങിയവര്‍ മാസത്തില്‍ 500 പൗണ്ട് അല്ലെങ്കില്‍ വര്‍ഷത്തില്‍ 6000 പൗണ്ട് തിരിച്ചടവ് വകയില്‍ അധികമായി നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Next Post

കുവൈത്ത്: ട്രാക്ക് ഓണം - ഈദ് സംഗമത്തിന്റെ ഓണസദ്യ കൂപ്പണ്‍ പ്രകാശനം ചെയ്തു

Tue Aug 1 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഒക്ടോബര്‍ 13 ന് രാവിലെ 9 മണി മുതല്‍ അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ” ഓണം – ഈദ് സംഗമം – 2023 ” ന്റെ ഓണസദ്യ കൂപ്പണ്‍ പ്രകാശനം ചെയ്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം […]

You May Like

Breaking News

error: Content is protected !!