ഒമാന്‍: പണപ്പെരുപ്പം ഉയര്‍ന്നു – ഒമാനില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിച്ചു

ഒമാനിലെ പണപ്പെരുപ്പം മുന്‍വര്‍ഷത്തെക്കാള്‍ 1.98 ശതമാനം വര്‍ധിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഭക്ഷ്യവസ്തുക്കള്‍ അടക്കം നിരവധി ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതായി കാണിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, ലഹരിയിതര ശീതളപാനീയങ്ങള്‍ എന്നിവക്ക് 5.4 ശതമാനം വര്‍ധനയാണുണ്ടായത്.

റസ്റ്റാറന്‍റ്, ഹോട്ടല്‍ വിലകളില്‍ 4.05 ശതമാനവും ആരോഗ്യ മേഖലയില്‍ 3.82 ശതമാനവും ഫര്‍ണിച്ചര്‍, വീട്ടുപകരണങ്ങള്‍, വീട് അറ്റകുറ്റപ്പണി എന്നിവയില്‍ 2.27 ശതമാനവും അല്ലറ ചില്ലറ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയില്‍ 1.87 ശതമാനവും വസ്ത്രങ്ങള്‍ പാദരക്ഷകള്‍ എന്നിവക്ക് 1.09 ശതമാനവും വര്‍ധനയുണ്ടായി.

Next Post

കുവൈത്ത്: കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസായി മൊഡോണ വാക്‌സിന്‍

Mon Jan 16 , 2023
Share on Facebook Tweet it Pin it Email കുവൈത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ബൂസ്റ്റര്‍ ഡോസായി മൊഡേണ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. ഏതാനും ആഴ്ചകള്‍ക്കകം മൊഡേണ നല്‍കി തുടങ്ങും.പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളതാണ് വാക്‌സീന്‍. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭദമായ എക്‌സ്ബിബി 1.5 കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

You May Like

Breaking News

error: Content is protected !!