യു.കെ: ആളുകളെ കിട്ടാതെ യുകെ വിഷമിക്കുമ്പോള്‍ ജോലിക്കാരെ തേടി ഓസ്‌ട്രേലിയന്‍ സംഘം യുകെയില്‍

ലണ്ടന്‍: ബ്രിട്ടനില്‍ ആകെ തന്നെ ജോലിക്ക് ആളെ കിട്ടാന്‍ പ്രയാസമാണ്. ജോലിയില്‍ ഉള്ളവരാകട്ടെ മെച്ചപ്പെട്ട ശമ്പളം തേടി സമരത്തിലും. ഇതിനിടയിലാണ് ‘കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരാന്‍’ ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യുകെയിലേക്ക് എത്തുന്നത്. ലക്ഷ്യം ബ്രിട്ടനിലെ നഴ്സുമാര്‍ മുതല്‍ ഡോക്ടര്‍മാരെയും, അധ്യാപകരെയും അടിച്ചുമാറ്റി ഓസ്ട്രേലിയയില്‍ എത്തിക്കുകയെന്നത് തന്നെ!ഏകദേശം 31,000 ബ്രിട്ടീഷ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ജോലിക്കാരെയാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയ തേടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കീം പ്രകാരം 31,000 വേക്കന്‍സികളിലേക്ക് ജോലിക്കാരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രതിനിധികളും, വ്യവസായ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രതിനിധി സംഘം ഊ മാസം യുകെയിലെത്തും.ഖനന തൊഴിലാളികള്‍, പ്ലംബര്‍, മെക്കാനിക്ക്, ബില്‍ഡര്‍ എന്നിവരെയും വെസ്റ്റേണ്‍ ഓസ്ട്രേലിയ തേടുന്നു. എല്ലാ സൗകര്യങ്ങളും ഓഫര്‍ ചെയ്യുന്നതിന് പുറമെ യുകെയിലെ എനര്‍ജി ബില്ലുകളുടെ പകുതി മാത്രമാണ് ഓസ്ട്രേലിയയില്‍ താമസിക്കുമ്പോള്‍ വേണ്ടിവരികയെന്നും ഓഫര്‍ പറയുന്നു. ലാഭിക്കുന്ന തുകയ്ക്ക് ബിയറും, ഡിന്നറും കഴിച്ച് ആസ്വദിക്കാമെന്നും ഓസ്ട്രേലിയ പരസ്യം ചെയ്യുന്നു.

വൈനുകളുടെയും, കോറല്‍ റീഫിന്റെയും, ഭക്ഷ്യവിഭവങ്ങളുടെയും കലവറയാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയയെന്ന് പോലീസ്, ഡിഫന്‍സ്, വ്യവസായ മന്ത്രി പോള്‍ പാപാലിയ ചൂണ്ടിക്കാണിച്ചു. ‘ഇവിടെ ശമ്പളം ഉയര്‍ന്നതും, ജീവിതച്ചെലവ് കുറവുമാണ്. ആരോഗ്യ രംഗം ലോകോത്തരമാണ്. നിങ്ങളെ ഞങ്ങള്‍ പരിപാലിക്കും. യുകെയില്‍ നിന്നും കുറ്റവാളികളായി നാടുകടത്തിയവരാണ് ഓസ്ട്രേലിയയിലെ പൂര്‍വ്വികര്‍. ഇപ്പോള്‍ മാറാന്‍ ശ്രമിക്കാത്തത് കുറ്റമാകും’, അദ്ദേഹം പറഞ്ഞു. എന്നാല്‍ യുകെയില്‍ പബ്ലിക് സെക്ടറില്‍ ലേബര്‍ ക്ഷാമം നേരിടുമ്പോള്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയ വലയുമായി ഇറങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഹെല്‍ത്ത് വര്‍ക്കേഴ്സിനെ യുകെയില്‍ നിന്നും കവരാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ കഴിയില്ലെന്ന് കോമണ്‍സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ സ്റ്റീവ് ബ്രൈന്‍ എംപി പറഞ്ഞു.

Next Post

ഒമാന്‍: മസ്കറ്റില്‍ ബസ് മറിഞ്ഞ് നാലു മരണം നിരവധി പേര്‍ക്ക് പരുക്ക്

Sat Feb 18 , 2023
Share on Facebook Tweet it Pin it Email മസ്കറ്റ്: മസ്കറ്റ് ഗവര്‍ണറേറ്റില്‍ ബസ് മറിഞ്ഞ് നാലു മരണം. അല്‍-ബുസ്താന്‍ വാദി കബീര്‍ റോഡില്‍ ഖന്ദാബിലേക്കുള്ള എക്സിറ്റില്‍ ആണ് അപകടം. അപടകത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ബസില്‍ 53 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 38പേര്‍ക്ക് നിസാര പരുക്കുകളാണുള്ളത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]

You May Like

Breaking News

error: Content is protected !!