യു.കെ: കോവിഡ് – അതിവേഗം വ്യാപിക്കുന്ന പുതിയ വകഭേദം

ലണ്ടന്‍: യുഎസില്‍ വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്‌എസ്‌എ) കണക്ക് പ്രകാരം ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു.

യുഎസില്‍ സമീപകാലത്ത് സ്ഥിരീകരിച്ച കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണെന്നാണ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്ക്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തുന്നത്. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകം മുഴുവനും വ്യാപിച്ചു.

ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ വ്യാപനശേഷിയുണ്ട്.

Next Post

കുവൈത്ത്: ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള മാർഗനിർദേശങ്ങൾ പൂർത്തിയാക്കി

Thu Sep 15 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി | കുവൈത്തില്‍ ഇലക്‌ട്രിക് കാര്‍ ചാര്‍ജറുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രി അലി അല്‍ മൂസ അറിയിച്ചു. കുവൈത്തിലെ സാങ്കേതികസാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ് വിവിധ മേഖലകളില്‍ കൂടുതല്‍ ചാര്‍ജിംഗ് പോയിന്‍്റുകള്‍ സ്ഥാപിക്കുന്നത്. സര്‍ക്കാര്‍, വാണിജ്യ കെട്ടിടങ്ങളിലും മറ്റും ചാര്‍ജറുകള്‍ സ്ഥാപിക്കും. കുവൈത്തിലെ ഇലക്‌ട്രിക് കാര്‍ വിപണി വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

You May Like

Breaking News

error: Content is protected !!