കുവൈത്ത്: സാരഥി കുവൈത്ത് ആരോഗ്യ ചര്‍ച്ച പഠനക്ലാസ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കാൻസര്‍ ബോധവത്കരണം, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയുടെ ഭാഗമായി സാരഥി കുവൈത്ത് ആരോഗ്യ ചര്‍ച്ച പഠനക്ലാസ് നടന്നു.അബ്ബാസിയ ആര്‍ട്ട് സര്‍ക്കിള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാരഥി വൈസ് പ്രസിഡൻറ് ബിജു ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.കുവൈത്ത് കാൻസര്‍ കണ്‍ട്രോള്‍ സെൻറര്‍ പള്‍മനോളജി വിഭാഗത്തിലെ ഡോ.യാസര്‍ പെരിങ്ങാട്ട് തൊടി സെമിനാര്‍ അവതരിപ്പിച്ചു.

കാൻസറിനെ സംബന്ധിച്ച്‌ അത്യന്താധുനിക ചികിത്സാരീതികളും അറിവുകളും അസുഖം മുൻകൂട്ടി കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും കാൻസര്‍ സ്ക്രീനിങ്ങിന്റെ ആവശ്യകതയും ഡോ. യാസര്‍ പറഞ്ഞു.

അസ്സബാഹ് ഹോസ്പിറ്റല്‍ ഇൻചാര്‍ജും ബി.എല്‍.എസ്-എ.സി.എല്‍.എസ് ട്രെയിനറുമായ വിജേഷ് വേലായുധൻ ബി.എല്‍.എസ് ട്രെയിനിങ് നയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ സാധാരണ ജനങ്ങള്‍ക്ക് ചെയ്യാനാകുന്ന ചികിത്സാരീതികള്‍ അദ്ദേഹം അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. 250 ലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ചോദ്യോത്തരങ്ങള്‍, ചര്‍ച്ചകള്‍ എന്നിവക്കും അവസരം ഒരുക്കി.

‘ആരോഗ്യസുരക്ഷ ഒരു ഓര്‍മപ്പെടുത്തല്‍’ എന്ന പരിപാടിയുടെ രണ്ടാം ഭാഗമായി റിഗ്ഗയ് യൂനിറ്റ് വനിത വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. യൂനിറ്റ് കണ്‍വീനര്‍ സനീഷ് ശിവൻ അധ്യക്ഷത വഹിച്ചു. ഷീന സുനില്‍, പ്രശാന്തി, ബീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാരഥി കുവൈത്ത് പ്രൊഫൈല്‍ സാരഥിയം ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു പ്രകാശനം ചെയ്തു. സാരഥി സെക്രട്ടറി റിനു ഗോപി, ജോ.ട്രഷറര്‍ അരുണ്‍ സത്യൻ, ട്രസ്റ്റ് വൈസ് ചെയര്‍മാൻ വിനോദ് ചീപ്പാറയില്‍, വനിത വേദി ചെയര്‍പേഴ്സണ്‍ പ്രീതി പ്രശാന്ത്, ഹിമ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

Next Post

യു.കെ: അരവിന്ദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, മരണകാരണം നെഞ്ചിലേറ്റ കുത്ത്

Sun Jun 18 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവ് അരവിന്ദ് ശശികുമാര്‍ (37) മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വര്‍ക്കല സ്വദേശിയും അരവിന്ദിന്റെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്നയാളുമായ കൊലയാളി സല്‍മാന്‍ സലീം എന്ന 20കാരന്‍ ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് പുതിയ വിവരം. നെഞ്ചിലേറ്റ മാരകമായ മുറിവാണ് […]

You May Like

Breaking News

error: Content is protected !!