യു.കെ: അരവിന്ദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, മരണകാരണം നെഞ്ചിലേറ്റ കുത്ത്

ലണ്ടന്‍: ലണ്ടനിലെ പെക്കാമില്‍ മലയാളി യുവാവ് അരവിന്ദ് ശശികുമാര്‍ (37) മറ്റൊരു മലയാളിയുടെ കുത്തേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വര്‍ക്കല സ്വദേശിയും അരവിന്ദിന്റെ ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്നയാളുമായ കൊലയാളി സല്‍മാന്‍ സലീം എന്ന 20കാരന്‍ ഒന്നിലധികം തവണ കുത്തിയതിനെ തുടര്‍ന്നാണ് അരവിന്ദ് ദാരുണമായി കൊല്ലപ്പെടാന്‍ കാരണമായിരിക്കുന്നതെന്നാണ് പുതിയ വിവരം. നെഞ്ചിലേറ്റ മാരകമായ മുറിവാണ് മരണത്തിന കാരണമായിരിക്കുന്നത്. പ്രതിയെ ഇന്ന് ക്രോയ്ഡോണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കൊപ്പ അതേ ഫ്ലാറ്റില്‍ താമസിച്ചിരുന്ന മറ്റ് രണ്ട് മലയാളികളുടെ സാക്ഷിമൊഴികള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. പോലീസ് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ലണ്ടനിലെ ലോക്കല്‍ ന്യൂസ്പേപ്പറുകളും ചാനലുകളും കൊലപാതകത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ലണ്ടനില്‍ സമീപദിവസങ്ങളിലായി നിരവധി കത്തിക്കുത്ത് കൊലപാതകങ്ങള്‍ അരങ്ങേറി വരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കമാന്‍ഡോ ഡിക്ടറ്റീവ് സംഘത്തെ ഈ കേസ് ഏല്‍പ്പിച്ച മെട്രൊപൊളിറ്റന്‍ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അരവിന്ദിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നിര്‍വഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നെഞ്ചില്‍ കടുത്ത മുറിവേറ്റിട്ടുണ്ടെന്നും അതാണ് ജീവന്‍ നഷ്ടമാകാന്‍ കാരണമായതെന്നും പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നോര്‍ത്താംപ്ടണില്‍ താമസിക്കുന്ന അരവിന്ദിന്റെ സഹോദരന്‍ പോലീസ് നിര്‍ദേശമനുസരിച്ച് ഇന്ന് ലണ്ടനിലെത്തും. ഇയാള്‍ക്ക് പോലീസ് കൊലയുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലപ്പെട്ട പനമ്പിള്ളി നഗര്‍ സ്വദേശിയായ യുവാവ് അരവിന്ദ് ശശികുമാര്‍ റിട്ടയേര്‍ഡ് എല്‍ഐസി ഉദ്യോഗസ്‌നായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ്. പത്തുവര്‍ഷം മുമ്പാണ് അരവിന്ദ് വിദ്യാര്‍ത്ഥി വീസയില്‍ ബ്രിട്ടനിലെത്തിയത്. കാലാവധി പൂര്‍ത്തിയായപ്പോള്‍ മറ്റൊരു വീസയിലേക്ക് മാറി. കെയറര്‍ വീസയിലേക്ക് മാറാനാരിക്കേയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്.മൃതദേഹം നാട്ടിലെത്തിക്കാനും മാറ്റുമായി സഹോദരന്‍ ബ്രിട്ടനിലെ പ്രമുഖ അസോസിയേഷനുകളുടെ സഹായം തേടിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഹൈബി ഈഡന്‍ എംപിയുമായി നാട്ടിലുള്ളവര്‍ ബന്ധപ്പെട്ട് സഹായം തേടിയിട്ടുണ്ട്.കോള്‍മാന്‍ വേ ജങ്ഷന് സമീപമുള്ള സൗത്താംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ ഫ്‌ളാറ്റിലായിരുന്നു അരവിന്ദും പ്രതിയും മറ്റു രണ്ടു സുഹൃത്തുക്കളും താമസിച്ചിരുന്നത്. പുലര്‍ച്ചെ ഒരാള്‍ക്ക് കുത്തേറ്റെന്ന് അറിയിച്ച് പൊലീസെത്തി അടിയന്തര സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അരവിന്ദ് പലവട്ടം സഹായം നല്‍കിയ സല്‍മാന്‍ തന്നെയാണ് അരവിന്ദിന്റെ ജീവനെടുത്തതെന്നതും വേദനാജനകമാണ്. വാക് തര്‍ക്കത്തിനൊടുവില്‍ സല്‍മാന്‍ സ്വയം നിയന്ത്രിക്കാനാവാതെ അരവിന്ദിനെ പലവട്ടം കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Next Post

ഒമാന്‍: മസ്‌കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കും

Mon Jun 19 , 2023
Share on Facebook Tweet it Pin it Email മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങള്‍ ജൂണ്‍ 21 രാത്രി 10മുതല്‍ താല്‍കാലികമായി നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെക്കുന്ന സേവനങ്ങള്‍ ജൂണ്‍ 25ന് രാവിലെ ആറ് മണിക്ക് പുനഃരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

You May Like

Breaking News

error: Content is protected !!