മസ്‍കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം യുവജനോത്സവം ഒക്ടോബര്‍ 7, 8 തീയതികളില്‍

മസ്കറ്റ്: ഒമാനിലെ മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങള്‍ ഒക്ടോബര്‍ 7, 8 തീയതികളിലായി നടക്കും. റൂവി- ദാര്‍സൈറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച്‌ രാവിലെ 10 മുതല്‍ വൈകിട്ട് 10 വരെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഒമാനിലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളികളുടെ ഒരു ഔദ്യോഗിക കലാ സാംസ്‌കാരിക സംഘടനയാണ് കേരളാ വിങ്.

ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, തിരുവാതിര, സിനിമാഗാനാലാപനം, കവിതാലാപനം, നാടകഗാനാലാപനം, നാടന്‍പാട്ട് , മാപ്പിളപ്പാട്ട് , മോണോ ആക്‌ട്, പ്രസംഗ മത്സരം, ഉപന്യാസ രചന, കഥാ രചന, കവിതാ രചന എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കേരളവിഭാഗത്തിന്റെ രൂപീകരണം മുതല്‍ എല്ലാ വര്‍ഷവും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ആയാണ് മത്സരങ്ങള്‍ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വളരെ വിപുലമായി സംഘടിപ്പിച്ചിരുന്ന പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് പൊതുസമൂഹത്തില്‍ നിന്നും പ്രത്യേകിച്ച്‌ കുട്ടികളില്‍ നിന്നും ലഭിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

അടുത്തിടെ മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാന്‍ കേരള വിഭാഗം കുട്ടികള്‍ക്കായി വേനല്‍ തുമ്ബികള്‍ എന്ന പേരില്‍ അവധിക്കാല ക്യാമ്ബ് സംഘടിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്ബില്‍ പ്രവേശനം ലഭിച്ചത്.

Next Post

കരളിനെ സംരക്ഷിക്കുന്ന ഈ സൂപ്പര്‍ ഫുഡുകള്‍ നിര്‍ബന്ധമായും കഴിക്കണം

Fri Oct 7 , 2022
Share on Facebook Tweet it Pin it Email ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. അമിതമായി കൊഴുപ്പുള്ള ആഹാരം കഴിച്ചും നിയന്ത്രണമില്ലാതെ മദ്യപിച്ചുമെല്ലാം കരളിന് നാം ഏല്‍പ്പിക്കുന്ന ആഘാതം ചില്ലറയല്ല. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ […]

You May Like

Breaking News

error: Content is protected !!