യു.എസ്.എ: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ വ്യാപക പ്രതിഷേധം

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസില്‍ വനിതകളുടെ വ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം മുഴക്കി പതിനായിരക്കണക്കിന് വനിതകളാണ് പങ്കെടുത്തത്.

ഗര്‍ഭഛിദ്രം നടത്തുന്നതിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ നിയമം കടുപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വനിതകള്‍ പ്രതിഷേധ സമരങ്ങളുമായി തെരുവില്‍ ഇറങ്ങിയത്. സുപ്രീം കോടതിക്ക് മുന്നിലുള്‍പ്പെടെ ശനിയാഴ്ച അറുനൂറില്‍ അധികം ഇടങ്ങളില്‍ സമരം നടന്നു. ഗര്‍ഭധാരണത്തിന് ആറാഴ്ചക്ക് ശേഷം ഗര്‍ഭഛിദ്രം ടെക്‌സാസില്‍ നിരോധിച്ചിരുന്നു.

‘റാലി ഫോര്‍ അബോര്‍ഷന്‍ ജസ്റ്റിസ് ‘എന്ന പേരില്‍ നടന്ന സമരത്തില്‍, ഗര്‍ഭഛിദ്രം വ്യക്തി സ്വാതന്ത്ര്യമാണെന്നും നിയമപ്രശ്‌നമല്ലെന്നും സമരക്കാര്‍ അഭിപ്രായപ്പെട്ടു. ടെക്‌സാസില്‍ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗര്‍ഭഛിദ്രത്തിനായി സ്ത്രീകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സാഹചര്യമാണുള്ളത്. അതേസമയം നിയമം ഭരണഘടന ലംഘനമാണെന്നും തടയണമെന്നും ടെക്‌സാസ് നീതിന്യായ വകുപ്പ് ഓസ്റ്റിന്‍ കോടതിയില്‍ വ്യക്തമാക്കി.

Next Post

ഒമാൻ: ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി

Mon Oct 4 , 2021
Share on Facebook Tweet it Pin it Email ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി. ചുഴലിക്കാറ്റിനെ തുടര്‍ന്നു വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിരുന്നു .നോര്‍ത്ത് അല്‍ ബതീനയില്‍ ആണ് ഏഴു പേര്‍ മരിച്ചത്. കനത്ത നാശ നഷ്ടമാണ് ചുഴലിക്കാറ്റ് മൂലം രാജ്യത്ത് ഉണ്ടായത്.പല പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഇന്നലെയാണ് ഷഹീന്‍ ചുഴലിക്കാറ്റ് […]

You May Like

Breaking News

error: Content is protected !!