യു.കെ: യുകെയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ സംസ്‌കാരം ഫെബ്രുവരി 21 ന്

ലണ്ടന്‍: യുകെ മലയാളികള്‍ക്കു നൊമ്പരമായി കുഴഞ്ഞു വീണു മരിച്ച ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്‌കാരം ഫെബ്രുവരി 21ന്. ലൂട്ടന്‍ ഹോളി ഗോസ്റ്റ് കതോലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതുദര്‍ശനവും തുടര്‍ന്ന് 4.15 ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‌കാരവും.

പനിയെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന കയലക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നെങ്കിലും ഫെബ്രുവരി 2 ന് വൈകിട്ട് നാലു മണിയോടെ വിവിയന്‍ ജേക്കബിന്റെ കയ്യിലേക്കു കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.ലൂട്ടനില്‍ താമസമാക്കിയ തൊടുപുഴ സ്വദേശികളാണു കയലയുടെ രക്ഷിതാക്കള്‍.

മാതാവ്: വൈഷ്ണവി. സഹോദരന്‍: നൈതന്‍.മരണത്തെ തുടര്‍ന്നുള്ള തുടര്‍നടപടികള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി വിവിയന്റെ സഹോദരങ്ങളും സുഹൃത്തുക്കളും ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ പ്രവര്‍ത്തകരുമാണു നേതൃത്വം നല്‍കുന്നത്.

Next Post

ഒമാന്‍: ഒമാന്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് - സ്ഥാനാര്‍ഥികളുടെ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായി

Tue Feb 21 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഒമാന്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഈ മാസം 16-ന് അവസാനിച്ചു. ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് വെബ്സൈറ്റ് വഴിയും ഇന്‍തകബ് ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നു.

You May Like

Breaking News

error: Content is protected !!