കുവൈത്ത്: ട്രാക്ക് ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) ഫര്‍വാനിയ യൂനിറ്റിന്റെ നേതൃത്വത്തില്‍ റോയല്‍ ട്രിവിൻസ് ക്രിക്കറ്റ് ടീമിന് ക്രിക്കറ്റ് കിറ്റ് വിതരണം ചെയ്തു.

ട്രാക്ക് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എം.എ. നിസ്സാം ക്രിക്കറ്റ് കിറ്റ് ട്രാക്ക് ഫര്‍വാനിയ യൂനിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും റോയല്‍ ട്രിവിൻസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് ഷാക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ് എ.എ.നിസ്സാം ഉദ്ഘാടന പ്രസംഗത്തില്‍ റോയല്‍ ട്രിവിൻസ് ടീമിനെ അഭിനന്ദിക്കുകയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ട്രാക്കിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തു. ട്രാക്ക് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ആര്‍. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ ശ്രീരാഗം സുരേഷ്, എ. മോഹനകുമാര്‍, ചീഫ് കോഓഡിനേറ്റര്‍ കെ.ആര്‍.ബൈജു, കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.ഒ. അരുണ്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫര്‍വാനിയ യൂനിറ്റ് കണ്‍വീനര്‍ സിയാദ് അബ്ദുല്‍ അസീസ് സ്വാഗതവും ഫര്‍വാനിയ യൂനിറ്റ് ജോ.കണ്‍വീനര്‍ എ. അനൂഫ് നന്ദിയും പറഞ്ഞു.

അബ്ബാസിയ ഡെസേര്‍ട്ട് ലയണ്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ലീഗ് മത്സരത്തില്‍ ഡെസേര്‍ട്ട് ലയണ്‍സ് ടീമിനെ പരാജയപ്പെടുത്തി റോയല്‍ ട്രിവിൻസ് ടീം വിജയിച്ചു.

Next Post

നടുവേദന അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Sun Nov 26 , 2023
Share on Facebook Tweet it Pin it Email നടുവേദന വളരെ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ്. മുതിര്‍ന്നവരില്‍ 80 ശതമാനം വരെ ആളുകള്‍ക്ക് നടുവേദന അനുഭവപ്പെടാറുണ്ട്. നട്ടെല്ലിനെ സംരക്ഷിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനും ചില ഉപയോഗപ്രദമായ നുറുങ്ങുകള്‍ പരിചയപ്പെടുത്തുകയാണ് ഡോ. സന്ദീപ്. 1 കോര്‍ പേശികളെ ശക്തിപ്പെടുത്താനായി നടത്തം പോലുള്ള കുറഞ്ഞ സ്വാധീനമുള്ള വ്യായാമം ചെയ്യാം. 2 അടുത്തത് ജല ചികിത്സയാണ്. മതിയായ രക്തപ്രവാഹം ഉറപ്പുവരുത്താൻ ജലചികിത്സ (നീന്തല്‍ പോലുള്ളവ) സഹായിക്കും. […]

You May Like

Breaking News

error: Content is protected !!