നടുവേദന അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നടുവേദന വളരെ സാധാരണയായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ്. മുതിര്‍ന്നവരില്‍ 80 ശതമാനം വരെ ആളുകള്‍ക്ക് നടുവേദന അനുഭവപ്പെടാറുണ്ട്.

നട്ടെല്ലിനെ സംരക്ഷിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനും ചില ഉപയോഗപ്രദമായ നുറുങ്ങുകള്‍ പരിചയപ്പെടുത്തുകയാണ് ഡോ. സന്ദീപ്.

1 കോര്‍ പേശികളെ ശക്തിപ്പെടുത്താനായി നടത്തം പോലുള്ള കുറഞ്ഞ സ്വാധീനമുള്ള വ്യായാമം ചെയ്യാം.

2 അടുത്തത് ജല ചികിത്സയാണ്. മതിയായ രക്തപ്രവാഹം ഉറപ്പുവരുത്താൻ ജലചികിത്സ (നീന്തല്‍ പോലുള്ളവ) സഹായിക്കും. മൃദുവായ ഘര്‍ഷണം വഴി വെള്ളം പ്രതിരോധം പ്രദാനം ചെയ്യുന്നു. ഇത് പരിക്കേറ്റ പേശികളെ ശക്തിപ്പെടുത്തുകയും കണ്ടീഷൻ ചെയ്യുകയും ചെയ്യുന്നു.

3 വ്യായാമം അസാധ്യമെന്നു കരുതുന്നവര്‍, വീട്ടിലെ പടികള്‍ തുടര്‍ച്ചയായി 3 തവണ കയറുകയും ഇറങ്ങുകയും ചെയ്യുക അല്ലെങ്കില്‍ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ നടക്കുക.

4 കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ നടുവിനെ സഹായിക്കാൻ എര്‍ഗണോമിക് കസേര ഉപയോഗിക്കുക.

5 ഓരോ 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ടൈമര്‍ സജ്ജീകരിച്ചു ഇടക്കിടെ എഴുന്നേറ്റു നില്‍ക്കുകയും നടക്കുകയും ചെയ്യുക.

വേദന കഠിനമായാല്‍ ചെയ്യേണ്ടത്

വേദന കഠിനമാകുമ്ബോള്‍ എന്തു ചെയ്യാമെന്ന് ഡോ. അശ്വിൻ വിശദമാക്കുകയാണ്.

  1. ഓര്‍ത്തോ-പരിക്കുകളില്‍ പല രോഗങ്ങളും അസ്വാസ്ഥ്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. അവക്ക് വിശദമായ ക്ലിനിക്കല്‍ പരിശോധനയും പെയിൻ മാനേജ്‌മെന്റും ആവശ്യമാണ്.
  2. വേദനയെ വിലയിരുത്തല്‍ രോഗിയുടെ പ്രാഥമിക പരിശോധനയുടെ ഏറ്റവും നിര്‍ണായകമായ ഭാഗമാണ്.
  3. വേദന കുറക്കാൻ വിവിധ സ്കോറിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ആസ്റ്റര്‍ ക്ലിനിക്കില്‍ വി.എ.എസ് ഉപയോഗിക്കുന്നു, അതായത് ഒരു രോഗിയുടെ വേദന ഗ്രേഡ് ചെയ്യുന്നതിനുള്ള വിഷ്വല്‍ അനലോഗ് സ്കെയില്‍. ഇതുവഴി രോഗിയുടെ വേദനയുടെ തോത് അടിസ്ഥാനമാക്കി കൂടുതല്‍ ചികിത്സ നല്‍കാം.
  4. നോണ്‍-സ്റ്റിറോയ്ഡല്‍ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകളും പാരസെറ്റമോളും മസ്കുലോസ്കെലെറ്റല്‍ ചെറിയതോ മിതമായതോ ആയ പരിക്കുകള്‍ക്ക് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളാണ്.
  5. അനസ്തെറ്റിക്സ് ഉള്‍പ്പെടുന്ന മരുന്നുകളുടെ ഉപയോഗവും ഉചിതമായ സാഹചര്യങ്ങളില്‍ പരിഗണിക്കാം.
  6. കടുത്ത വേദനയും മറ്റ് മരുന്നുകളോട് പ്രതികരിക്കാത്തവരുമായ രോഗികളില്‍ ഒപിയോയിഡുകളും മറ്റ് നിയന്ത്രിത മരുന്നുകളും ഉപയോഗിക്കും. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്‍ല്‍ ജാഗ്രത ഉണ്ടായിരിക്കണം.

Next Post

യു.കെ: യുകെയില്‍ പുതിയ തൊഴില്‍ അവസരത്തിന് സാധ്യത, നിസാന്റെ പുതിയ ഇലക്ട്രിക് കാര്‍ നിര്‍മാണ യൂണിറ്റുകള്‍ ബ്രിട്ടനിലേക്ക്

Sun Nov 26 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നിസ്സാന്റെ മൂന്ന് ഇലക്ട്രിക് കാര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ബ്രിട്ടനിലേയ്ക്ക്.സന്ദര്‍ലാന്‍ഡ് പ്ലാന്റില്‍ 2 ബില്യണ്‍ പൗണ്ടിന്റെ നിക്ഷേപമാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ നടത്തുനന്ത്. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. ഇലക്ട്രിക് ക്വാഷ്‌ക്കി, ജ്യുക്ക് മോഡലുകള്‍ ബ്രിട്ടനില്‍ നിര്‍മ്മിക്കാനുള്ള നിസ്സാന്റെ തീരുമാനം, പ്രമുഖ കമ്പനികള്‍ ബ്രിട്ടീഷ് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി സുനാക് പറഞ്ഞു. ബ്രിട്ടനും, ബ്രിട്ടീഷ് തൊഴിലാളികള്‍ക്കും […]

You May Like

Breaking News

error: Content is protected !!