യു.കെ: ചാള്‍സ് മൂന്നാമന്‍ കിരീടമണിഞ്ഞു ബ്രിട്ടനില്‍ ചരിത്രമുഹൂര്‍ത്തം

ലണ്ടന്‍: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് കിരീടമണിഞ്ഞു.കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്.കിരീടവകാശി വില്യം രാജകുമാരന്‍ ചാള്‍സ് രാജാവിന് മുന്നില്‍ കൂറ് പ്രഖ്യാപിച്ചു.

ചാള്‍സ് മൂന്നാമന്‍ രാജാവിനെ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കിരീടം അണിയിച്ചത്. 1937 ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി ഒരു രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്.കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും 4,000 അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങീ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

രാജ്ഞിയുടെ മരണത്തെ തുര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി ചാള്‍സിന്‍റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല.

Next Post

ഒമാന്‍: ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീലവീണു

Sun May 7 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ഓര്‍ത്തിരിക്കാന്‍ ഒത്തിരി സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച്‌ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവലിന് തിരശ്ശീല വീണു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി മസ്കത്തിലെ ആമിറാത് പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയത്. ‘മാറുന്ന ലോകത്തെ മുന്നേറ്റങ്ങളുടെ മുന്നിലാണ് സ്ത്രീ’ എന്ന സന്ദേശത്തില്‍ ഊന്നിയായിരുന്നു ഈ വര്‍ഷത്തെ പരിപാടികള്‍. രണ്ടാം ദിനമായ ശനിയാഴ്ച […]

You May Like

Breaking News

error: Content is protected !!