കുവൈത്ത്: പ്രതിസന്ധികളെ അതീജിവിച്ച വര്‍ഷം പുത്തന്‍ പ്രതീക്ഷകളോടെ കുവൈത്ത്

എല്ലാ പ്രതിസന്ധികളേയും അതീജിവിച്ച്‌ കുവൈത്ത് മുന്നേറിയ വര്‍ഷമാണ് 2022. പാര്‍ലിമെന്റ് തിരഞ്ഞടുപ്പും പുതിയ സര്‍ക്കാര്‍ രൂപീകരണവും ആയിരുന്നു ഈ വര്‍ഷത്തെ പ്രധാന സംഭവം.

രണ്ടു പതിറ്റാണ്ടിനിടെ 10 പൊതുതെരഞ്ഞെടുപ്പുകള്‍ നേരിടേണ്ടി വന്നെങ്കിലും ജനാധിപത്യ വഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് കുവൈത്ത്. രാഷ്ട്രീയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇത്തവണയും കുറവുണ്ടായില്ല. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ്‌അ ല്‍ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ മന്ത്രിസഭ. വനിതകള്‍ക്കും മതിയായ പ്രതിനിധ്യം. കഴിഞ്ഞ മന്ത്രിസഭയിലെ

പ്രമുഖരില്‍ പലര്‍ക്കും സ്ഥാനം നഷ്ടമായി. 88 കാരനായ അഹമ്മദ് അല്‍ സഅദൂന്‍ ആണ് പുതിയ പാര്‍ലിമെന്റ് സ്പീക്കര്‍. തുടര്‍ച്ചയായി 10 തവണ പാര്‍ലിമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അല്‍ സഅദൂന്‍ മുന്നാം തവണയാണ് സ്പീക്കറാകുന്നത്. കുവൈത്തിന് ഷെങ്കന്‍ വിസ ഒഴിവാക്കല്‍ സംബന്ധിച്ച യൂറോപ്യന്‍ പാര്‍ലമെന്റിന്‍റെ എതിര്‍പ്പ് വലിയ വാര്‍ത്തയായി.

നിര്‍ദേശം തിരികെ അയച്ചിരിക്കുകയാണ് ഇ യു നേതൃത്വം. കുവൈത്തില്‍ കൂട്ട വധശിക്ഷ നടപ്പിലാക്കിയതാണ് പുറംലോകത്തെ ചൊടിപ്പിച്ചത്. ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെല്‍ വേണ്ടന്ന് കുവൈത് തീര്‍ത്തു പറഞ്ഞു. ഉപയോഗിക്കാത്ത അവധി ദിവസങ്ങള്‍ പണമായി മാറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയതും 2022 നെ വേറിട്ടതാക്കി.

സര്‍വീസില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കുവൈത്ത് വേദിയായ ഏഷ്യന്‍ കൗമാര കായികമേളയില്‍ ആറ് സ്വര്‍ണം, 11 വെള്ളി, എഴ് വെങ്കലം നേടി ഇന്ത്യ ഒന്നാമതെത്തി. മിന്നുംനേട്ടം ഇന്ത്യന്‍ പ്രവാസികളുടെയും അഭിമാനമായി ഫാമിലി വിസിറ്റ് വീസ അനുവദിക്കുന്നത് അനിശ്ചിമായി നിര്‍ത്തിവെച്ചത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി.

ആരോഗ്യമേഖലയില്‍ കുവൈത്തിന് ഇത് നേട്ടങ്ങളുടെ വര്‍ഷം. കോവിഡ് പ്രതിരോധത്തില്‍ മികച്ച വിജയം. വേള്‍ഡ് അലര്‍ജി ഓര്‍ഗനൈസേഷന്‍ മികച്ച കേന്ദ്രമായി തിരഞ്ഞെടുത്തത് അബ്ദുല്‍ അസീസ് അല്‍ റഷീദ് അലര്‍ജി സെന്ററിനെ. വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍റെ അദ്ധ്യക്ഷ പദവിയും ‌ കുവൈത്തിനെ തേടിയെത്തി. ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ അറുപതാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. കലാപരിപാടികളും സെമിനാറുകളും അരങ്ങേറി. പ്രമുഖ ഗോള നിരീക്ഷകനും കാലാവസ്ഥ പ്രവചകനുമായ ഡോ. സാലിഹ് അല്‍ ഉജൈരിയുടെ വിയോഗം കുവൈത്തിന് വലിയ നഷ്ടമായി.

Next Post

യു.കെ: മോശം വീടാണെങ്കില്‍ വീട്ടുടമയുടെ കൈയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാം

Sun Jan 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: മോശം അവസ്ഥയിലുള്ള വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതമായാല്‍ ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പണം നഷ്ടപരിഹാരമായി ഈടാക്കാന്‍ ആയിരക്കണക്കിന് വാടകക്കാര്‍ക്ക് അവസരം. പുതിയ സോഷ്യല്‍ ഹൗസിംഗ് ബില്‍ ഈ വര്‍ഷം നിയമമായി മാറുന്നതിന് മുന്‍പ് തന്നെ ലാന്‍ഡ്ലോര്‍ഡ്സിന് മേലുള്ള കുരുക്ക് മുറുക്കാനാണ് ഹൗസിംഹ് സെക്രട്ടറി മൈക്കിള്‍ ഗോവിന്റെ നീക്കം. മൂന്ന് സോഷ്യല്‍ ഹൗസിംഗ് ലാന്‍ഡ്ലോര്‍ഡ്സിന്റെ പ്രവര്‍ത്തനങ്ങളാണ് മോശമെന്ന് ഓംബുഡ്സ്മാന്‍ കണ്ടെത്തി വിമര്‍ശിച്ചത്. […]

You May Like

Breaking News

error: Content is protected !!