ഒമാന്‍: ചാണ്ടി ഉമ്മന്റെ വിജയം പ്രവാസലോകത്തിന്റേതുകൂടി – ഒ.ഐ.സി.സി

മസ്‌കത്ത്: റെക്കോഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ചാണ്ടി ഉമ്മനെ നിയമസഭയില്‍ എത്തിച്ചതിന്റെ ആഹ്ലാദം ഒമാന്‍ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ മധുരം വിതരണംചെയ്ത് ആഘോഷിച്ചു.

ഒരുമാസത്തോളം പ്രവാസലോകത്തുനിന്ന് മാറിനിന്ന് ചാണ്ടി ഉമ്മനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമാകാനും പ്രവാസലോകത്തുനിന്നു വന്ന സഹപ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഒ.ഐ.സി.സി ഒമാന്‍ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു.

സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി ഒരു ഓഫിസ് തുറക്കുന്നത്.

ഒ.ഐ.സി.സി/ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ തുറന്ന ഒ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ഓരോ പഞ്ചായത്തിലും വാഹനപ്രചാരണ ജാഥയും നടത്തി. പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനും ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള മണ്ഡലത്തില്‍ സജീവമായിരുന്നു.

സജി ഔസേഫിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി, സലീം, സെക്രട്ടറി റെജി ഇടിക്കുള, ഒ.ഐ.സി. സി പ്രവര്‍ത്തകരായ ദീപക് മോഹന്‍ദാസ്, സൈഗാള്‍ തുടങ്ങിയവരും പ്രചാരണരംഗത്ത് സജീവമായി. ഒമാന്‍ ഒ.ഐ.സി.സിയുടെ എട്ട് റീജനല്‍ കമ്മിറ്റികളിലെയും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പ്രോത്സാഹനത്തിന്റെയും സഹകരണത്തിന്റെയും കൂടി വിജയമാണിതെന്നും സജി ഔസേഫ് കൂട്ടിച്ചേര്‍ത്തു.

Next Post

കുവൈത്ത്: ഗതാഗത നിയമലംഘകര്‍ക്ക് പൂട്ടിടാന്‍ ആഭ്യന്തര മന്ത്രാലയം

Mon Sep 11 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘകര്‍ക്ക് പൂട്ടിടാന്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കം തുടങ്ങി. റോഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാൻ നൂതന സംവിധാനം നടപ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. വേഗം നിയന്ത്രണം ലംഘിക്കുമ്ബോള്‍ ട്രാഫിക് കാമറകളില്‍ പതിയുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സീറ്റ് ബെല്‍റ്റ്, ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ പരിശോധിച്ച്‌ നടപടി സ്വീകരിക്കും. കഴിഞ്ഞയാഴ്ച ഗതാഗത വകുപ്പ് അവതരിപ്പിച്ച റസീദ് ആപ്പിലൂടെയാണ് […]

You May Like

Breaking News

error: Content is protected !!