ഒമാൻ: മി​ക​ച്ച ടൂ​റി​സം ഗ്രാ​മം – യു.​എ​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി മി​സ്ഫ​ത് അ​ൽ അ​ബ്രി​യീ​ൻ!

മ​സ്​​ക​ത്ത്​: യു​നൈ​റ്റ​ഡ്​ നേ​ഷ​ന്‍​സ്​ വേ​ള്‍​ഡ്​ ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (യു.​എ​ന്‍.​ഡ​ബ്ല്യു.​ടി.​ഒ) മി​ക​ച്ച ടൂ​റി​സം ഗ്രാ​മ​ങ്ങ​ളി​ലെ പ​ട്ടി​ക​യി​ല്‍ ഇ​ടം ​നേ​ടി മി​സ്ഫ​ത് അ​ല്‍ അ​ബ്രി​യീ​ന്‍.

ക​ഴി​ഞ്ഞ ദി​വ​സം ​സ്​​പെ​യി​നി​ലെ മ​ഡ്രി​ഡി​ല്‍ ന​ട​ന്ന യു​നൈ​റ്റ​ഡ് നേ​ഷ​ന്‍​സ് വേ​ള്‍​ഡ് ടൂ​റി​സം ഓ​ര്‍​ഗ​നൈ​സേ​ഷ​െന്‍റ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ദാ​ഖി​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ല്‍ ഹം​റ വി​ലാ​യ​ത്തി​ലെ മി​സ്ഫ​ത്​ അ​ല്‍ അ​ബ്രി​യീ​ന്‍ ഗ്രാ​മ​ത്തി​ലേ​ക്ക് ഓ​രോ വ​ര്‍​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്. മ​സ്‌​ക​ത്തി​ല്‍നി​ന്ന് 230 കി.​മീ അ​ക​ലെ നി​സ്‌​വ​യി​ല്‍നി​ന്ന് 30 കി​ലോ​മീ​റ്റ​റി​ന​ടു​ത്ത് സ​ഞ്ച​രി​ച്ചാ​ല്‍ ഈ ​പ​ച്ച പു​ത​ച്ച ഗ്രാ​മ​ത്തി​ലെ​ത്താം. പ്ര​കൃ​തി സ്നേ​ഹി​ക​ളെ​യും മ​റ്റും ആ​ക​ര്‍​ഷി​ക്കു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ്​ മി​സ്ഫ​ത്തി​നു​ള്ള​ത്.

വി​ദേ​ശ​ത്തു​​നി​ന്നും സു​ല്‍​ത്താ​നേ​റ്റി​ല്‍​നി​ന്നു​മാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ ഇ​വി​ടെ വ​രാ​റു​ള്ള​ത്. ​ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി മി​സ്ഫ​ത്​ അ​ല്‍ അ​ബ്രി​യീ​ന്‍ നി​വാ​സി​ക​ള്‍ പ​ട്ട​ണ​ത്തി​ലെ പ​ഴ​യ വീ​ടു​ക​ളെ​ല്ലാം പു​ന​രു​ദ്ധ​രി​ച്ച്‌​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൃ​ഷി ത​ന്നെ​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ജോ​ലി. നാ​ര​ങ്ങ, ഈ​ത്ത​പ്പ​ഴം, വാ​ഴ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി ഇ​ന​ങ്ങ​ള്‍. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ ഫ​ല​ജു​ക​ളും മ​ല​ക​ള്‍ക്കി​ട​യി​ലൂ​ടെ ഒ​ഴു​കു​ന്നു. മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​ത്തി​ലാ​ണ് ഫ​ല​ജ് വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്. മി​സ്ഫ​ത്തി​െന്‍റ ഹ​രി​ത​ഭം​ഗി​ക്കു പി​ന്നി​ലും ഫ​ല​ജ് ത​ന്നെ​യാ​ണ്. ബ്രി​ട്ട​നി​ലെ ഡി​സ്ക​വ​റി ചാ​ന​ല്‍ ഉ​ള്‍​പ്പെ​ടെ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക, അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​സ്ഫ​ത്​ അ​ല്‍ അ​ബ്രി​യീ​ന്‍ ഗ്രാ​മ​ത്തെ കു​റി​ച്ച്‌​ ഫീ​ച്ച​റു​ക​ളും മ​റ്റും ചെ​യ്​​തി​ട്ടു​ണ്ട്.

Next Post

കൊച്ചി: ഇന്ന് സൗജന്യ യാത്ര വാഗ്ദാനം ചെയ്തു കൊച്ചി മെട്രോ

Sun Dec 5 , 2021
Share on Facebook Tweet it Pin it Email കൊച്ചി: ഇന്ന് സൗജന്യ യാത്ര വാഗ്ദാനം ചെയ്തു കൊച്ചി മെട്രോ. ഡിസംബര്‍ 5നാണ് കൊച്ചി മെട്രോ തങ്ങളുടെ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയൊരുക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. വൈകീട്ട് മൂന്നിനും […]

You May Like

Breaking News

error: Content is protected !!