കുവൈത്ത്: കുവൈത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവാസികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രവാസി ഡോക്ടര്‍മാരെയും നഴ്സുമാരെയും കുവൈത്തില്‍ എത്തിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഈ വര്‍ഷം തന്നെ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും രാജ്യത്ത് എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ധിച്ചു വരുന്ന മെഡിക്കല്‍ സേവനങ്ങളിലെ ആവശ്യകതയും പരിഗണിച്ചാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

കൂടുതല്‍ വിദേശികളെ ആരോഗ്യ മേഖലയില്‍ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍ അവാദി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടു പിന്നാലെ പാക്കിസ്ഥാനില്‍ നിന്നും 200 പേരടങ്ങുന്ന ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു സംഘം കഴിഞ്ഞ ദിവസം കുവൈത്തില്‍ എത്തിയിരുന്നു. പാക്കിസ്ഥാന്‍, കുവൈത്ത് സര്‍ക്കാരുകള്‍ തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഇത്രയും പേര്‍ കുവൈത്തിലേക്ക് എത്തിയത്.

ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ആരോഗ്യ ജീവനക്കാരെ കൊണ്ടുവരാനാണ് അടുത്ത ശ്രമം. 200 പേര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെയാവും ആദ്യ ഘട്ടത്തില്‍ ഇറാനില്‍ നിന്നും കൊണ്ടുവരിക. സുരക്ഷാ കാരണങ്ങളാല്‍ ഇറാനികള്‍ക്ക് നിലവില്‍ കുവൈത്തിലേക്ക് വിസ നല്‍കാത്തതിനാല്‍ ഇക്കാര്യം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.

നിലവില്‍ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ 38.549 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിലധികവും മലയാളികള്‍ ആണ്. നേരത്തെ സമ്ബൂര്‍ണ സ്വദേശി വത്ക്കരണം ലക്ഷ്യമിട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദേശി നിയമനത്തിന് വില ക്കെര്‍പ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര യോഗ്യരായ സ്വദേശികളെ കിട്ടാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.

Next Post

ലാപ്‌ടോപ്പില്‍ ബാറ്ററി നില്‍ക്കുന്നില്ലേ? ഇതൊക്കെയാണ് പരിഹാരം

Wed Apr 12 , 2023
Share on Facebook Tweet it Pin it Email ഡെസ്‌ക്ടോപ്പ് കമ്ബ്യൂട്ടറിനെ അപേക്ഷിച്ച്‌ കൊണ്ട് നടക്കാനും എവിടെ വെച്ചും വളരെ വേഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഡിവൈസുകളാണ് ലാപ്‌ടോപ്പുകള്‍.ഡെസ്‌ക്ടോപ്പിനെ അപേക്ഷിച്ച്‌ നിരവധി ഗുണങ്ങളുള്ള ലാപ്‌ടോപ്പുകള്‍ക്ക് അത് പോലെ തന്നെ ചില പോരായ്മകളുമുണ്ട്. ബാറ്ററിയുടെ കാര്യക്ഷമതയില്ലായ്മയും ലീക്കിങ് പോലുള്ള പ്രശ്‌നങ്ങളുമാണ് ലാപ്‌ടോപ്പ് ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ ചില കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ലാപ്‌ടോപ്പിന്റെ ബാറ്ററി സംബന്ധമായ പല പ്രശ്‌നങ്ങളും […]

You May Like

Breaking News

error: Content is protected !!