യു.എസ്.എ: പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് ബൈഡൻ – യു.എസ് റഷ്യ ബന്ധം തകരുന്നു

വാഷിംഗ്ടണ്‍: അയല്‍രാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ റെഡ്ലൈന്‍ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അതിര്‍ത്തിക്ക് സമീപം 94, 000 പട്ടാളക്കാരെ പുടിന്‍ വിന്യസിച്ചിട്ടുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ഉക്രൈനും റഷ്യയും തമ്മില്‍ നടക്കുന്ന അതിര്‍ത്തി വിഷയത്തില്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യം ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ അടുത്തയാഴ്ച വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തും.എന്നാല്‍, തനിക്ക് റഷ്യന്‍ പ്രസിഡന്റുമായി ഇത്തരം വിഷയങ്ങള്‍ ദീര്‍ഘനേരം ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി. പക്ഷേ, റെഡ്ലൈന്‍ നയങ്ങള്‍ തനിക്കൊരിക്കലും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദീര്‍ഘനാളുകളായി നിശബ്ദമായി പുകഞ്ഞു കൊണ്ടിരിക്കുന്ന റഷ്യ-യുഎസ് ശത്രുത വീണ്ടും ആളിക്കത്തുന്നതിന്റെ ലക്ഷണങ്ങളാണിത് എന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍, റഷ്യ ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയ സ്ഥിതിക്ക്, ഒരാക്രമണമുണ്ടായാല്‍ യു.എസ് നിയന്ത്രിത നാറ്റോ രാഷ്ട്രങ്ങള്‍ വെറുതെയിരിക്കില്ലെന്നും പ്രതിരോധ വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

Next Post

ഒമാൻ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ്

Sun Dec 5 , 2021
Share on Facebook Tweet it Pin it Email മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. ചികിത്സയിലായിരുന്ന 18 പേര്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രോഗമുക്തരായി. ഈ ദിവസങ്ങളില്‍ കൊവിഡ് മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,603 പേര്‍ക്ക് കൊവിഡ് […]

You May Like

Breaking News

error: Content is protected !!