പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എച്ച്‌.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. വ്യാജരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മോന്‍സണ്‍ സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്‌ഐആറില്‍ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇടപാടുകാരെ വഞ്ചിക്കാന്‍ വ്യാജരേഖ ചമച്ചെന്നും വ്യാജരേഖ ചമയ്ക്കുന്നതിനായി സാങ്കേതിക സൗകര്യം ഉപയോഗിച്ചെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.

Next Post

യു.എസ്.എ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ സംഘടനയായ എഎഇഐഒയുടെ ഉദ്ഘാടനം ഓക്ബ്രൂക്ക് മാരിയറ്റില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍

Thu Sep 30 , 2021
Share on Facebook Tweet it Pin it Email ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ സംഘടനയായ എഎഇഐഒയുടെ (AAEIO) ഉദ്ഘാടനം ഓക്ബ്രൂക്ക് മാരിയറ്റില്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറും, യുഎസ് കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണും തിരി തെളിയിച്ച്‌ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് നടത്തിയ അധ്യക്ഷ പ്രസംഗത്തില്‍ സംഘടനയുടെ ലക്ഷ്യങ്ങളേക്കുറിച്ചും (4th Pillar) നാലാം തൂണിനേക്കുറിച്ചും സംസാരിച്ചു. അടുത്ത പത്തുവര്‍ഷംകൊണ്ട് […]

You May Like

Breaking News

error: Content is protected !!