കുവൈത്ത്: കാറിന് തീപിടിച്ചു പിന്നെ മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നു ച്ചു അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലില്‍ വലിയ ദുരന്തം ഒഴിവായി

കുവൈത്ത്: കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്ത് വാഹനത്തിന് തീപിടിച്ചു. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടലില്‍ വലിയ ദുരന്തമാണ് ഒഴിവായത്.

വീടിന് മുമ്ബില്‍ നിര്‍ത്തിയിട്ട വാഹനത്തിന് തീപിടിച്ചതായി അഗ്നിശമനസേനയുടെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ ഫര്‍വാനിയ, സുബാന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി. ഒരു കാറിന് തീപിടിച്ചതോടെ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടരുന്നതാണ് സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘം കണ്ടത്. ഉടന്‍ തന്നെ വളരെ വേഗം തീയണക്കുന്നതിനുള്ള നടപടികള്‍ അഗ്നിശമനസേന ആരംഭിച്ചു. ഇവരുടെ ശ്രമഫലമായി തീ നിയന്ത്രണവിധേയമാക്കുകയും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ തീയണക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

Next Post

യു.കെ: യുകെയില്‍ പണപ്പെരുപ്പം രൂക്ഷം, പ്രതിമാസ ബില്‍ തുക 570 പൗണ്ടായി വര്‍ധിച്ചു

Sun Sep 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലെ കുടുംബങ്ങള്‍ പണപ്പെരുപ്പത്തിന് മുകളില്‍ നല്‍കേണ്ടുന്ന പ്രതിമാസ ബില്ലുകളുടെ തുക 570 പൗണ്ടായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചെലവ് 30 വര്‍ഷത്തിനിടെ ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. പ്രതിമാസം കുടുംബങ്ങള്‍ നല്‍കേണ്ടുന്ന തുക 1345 പൗണ്ടായാണ് വര്‍ധിച്ചിരിക്കുന്നത്.എനര്‍ജി ബില്ലുകള്‍ 30 വര്‍ഷം മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടിയായി വര്‍ധിച്ചത് കടുത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ളവരുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനമാനമാണ് […]

You May Like

Breaking News

error: Content is protected !!