കുവൈത്ത്: ഇനി മൊബൈൽ ആപ്പിലൂടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

ഡ്രൈവിംഗ് അറിഞ്ഞാല്‍ മാത്രം പോര വാഹന സംബന്ധമായ നടപടിക്രമങ്ങള്‍ കൂടി കൃത്യമായി നടന്നാലെ നിയമാനുസൃതമായി വാഹനം ഓടിക്കാൻ കഴിയൂ.പ്രത്യേകിച്ചും വിദേശരാജ്യങ്ങളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തില്‍.

ഇപ്പോഴിതാ കുവൈത്തിലുള്ളവര്‍ക്ക് വാഹന സംബന്ധമായ സേവനങ്ങള്‍ കുടുതല്‍ എളുപ്പമാകുകയാണ്.

പൗരന്മാര്‍ക്കും വിദേശി താമസക്കാര്‍ക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദര്‍ശിക്കാതെ തന്നെ മൊബൈല്‍ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഡ്രൈവിംഗ് ലൈസന്‍സും, വാഹന രേഖകള്‍ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവും ഇനി മുതല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹല്‍ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി ഒന്നു മുതല്‍ വാഹന കൈമാറ്റ സേവനവും സഹല്‍ ആപ്പ് വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പുതിയ സേവനങ്ങള്‍ സഹല്‍ ഉപയോക്താക്കള്‍ക്ക് പ്രയത്‌നവും സമയവും ലാഭിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇൻഫര്‍മേഷൻ സിസ്റ്റംസാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള സഹല്‍ ഏകജാലക അപ്ലിക്കേഷനില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കുന്നത്.

രാജ്യത്ത് ഇ ഗവേണ്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹല്‍ അപ്ലിക്കേഷനില്‍ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അതു കൊണ്ടു തന്നെ ഗതാഗതം മാത്രമല്ല വിവിധ മേഖലകളില്‍ നിന്നുള്ള സേവനങ്ങള്‍ ഇനി മുതല്‍ സ്വദേശികള്‍ക്കും. പ്രവാസികള്‍ക്കും എളുപ്പത്തില്‍ ലഭ്യമാകും.

Next Post

യു കെയില്‍ ഇനി ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് രാജ്യത്ത് ജോലിയും ചെയ്യാം! പുതിയ നിയമങ്ങള്‍ ഇങ്ങനെ

Mon Jan 8 , 2024
Share on Facebook Tweet it Pin it Email ലണ്ടൻ: യുകെയില്‍ വിസ നിയമങ്ങള്‍ മാറാൻ പോകുന്നു. 2024 ജനുവരി 31 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇനി ടൂറിസ്റ്റ് വിസയിലുള്ളവര്‍ക്കും ബ്രിട്ടനില്‍ ജോലി ചെയ്യാൻ കഴിയും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത്. പുതിയ നിയമങ്ങള്‍ അനുസരിച്ച്‌, ടൂറിസ്റ്റ് വിസയില്‍ വരുന്ന ആളുകള്‍ക്ക് ബിസിനസ് ഇടപാടുകളും മീറ്റിംഗുകളും നടത്താൻ കഴിയും. ഇത് […]

You May Like

Breaking News

error: Content is protected !!