ഇന്ത്യൻ സ്കൂള്‍ പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ 21 മുതല്‍

മസ്കത്ത്: ഇന്ത്യൻ സ്കൂളുകളിലേക്കുള്ള 2024-2025 അധ്യയനവർഷത്തെ പ്രവേശത്തിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 21 മുതല്‍ നടക്കും.

ഇന്ത്യൻ സ്കൂള്‍ ഡയറക്ടർബോർഡിന് കീഴില്‍ തലസ്ഥാന നഗരിയിലേയും പരിസര പ്രദശേങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണു ഓണ്‍ലൈനിലൂടെ നടക്കുക. ഒന്ന് മുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റില്‍ നല്‍കിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 24 ആണ്. 2024 ഏപ്രില്‍ ഒന്നിന് മൂന്നു വയസ്സ് പൂർത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്‍റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ടാകുക. കുട്ടികളുടെ അഡ്മിഷനായി രക്ഷിതാക്കള്‍ക്കു അംഗീകൃത റസിഡന്‍റ് വിസ ആവശ്യമാണ്. കഴിഞ്ഞ വർഷങ്ങളില്‍ ഇന്ത്യക്കാരല്ലാത്ത മറ്റു കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

സീറ്റ് ലഭ്യതക്കനുസരിച്ചായിരുന്നു ഇവ നല്‍കിയിരുന്നു. എന്നാല്‍, പുതിയ അധ്യയനവർഷത്തില്‍ ഇന്ത്യക്കാരല്ലാത്തവരുടെ മക്കള്‍ക്ക് അഡ്മിഷൻ നല്‍കുന്നില്ലെന്നു സ്കൂള്‍ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ എന്നീ ഇന്ത്യൻ സ്കൂളുകളിലേക്കാണു ഓണ്‍ലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഇന്ത്യൻ സ്‌കൂള്‍ വാദി കബീർ, ഇന്ത്യൻ സ്‌കൂള്‍ ഗുബ്ര എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് (കേംബ്രിഡ്ജ് സിലബസ്) അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഓണ്‍ലൈനിലൂടെതന്നെ അപേക്ഷ സമർപ്പിക്കണം.

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം ഇന്ത്യൻ സ്‌കൂള്‍ മസ്‌കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ (സി‌.എസ്‌.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കള്‍ക്ക് നേരിട്ട് സി‌.എസ്‌.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com. അഡ്മിഷൻ നടപടികള്‍ പൂർണമായും ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്. രേഖകള്‍ സമർപ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്കൂള്‍ സന്ദർശിക്കേണ്ടതില്ലെന്ന് ഇന്ത്യൻ സ്കൂള്‍ ഡയറക്ടർബോർഡ് അറിയിച്ചു. ഓണ്‍ലൈൻ രജിസ്‌ട്രേഷനോടുകൂടിയ കേന്ദ്രീകൃത സംവിധാനം മുഴുവൻ പ്രവേശന പ്രക്രിയ കൂടുതല്‍ സുഗമമാക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.

അഡ്മിഷൻ നടപടിക്രമങ്ങള്‍, സീറ്റ് ഒഴിവുകളുടെ വിവരങ്ങള്‍ എന്നിവ പോർട്ടലിലൂടെ അറിയാൻ കഴിയും. ഇത് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇഷ്ടപ്പെട്ട സ്കൂളുകള്‍ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Next Post

കുവൈത്ത്: ചൂതാട്ടം, മദ്യ നിര്‍മാണം, പ്രവാസികളെ നാടുകടത്തും

Thu Jan 18 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരില്‍ 30ലധികം പ്രവാസികള്‍ നാടുകടത്തല്‍ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് 30 പ്രവാസികകളെ അറസ്റ്റു ചെയ്തത്. പണവും മൊബൈല്‍ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളില്‍ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

You May Like

Breaking News

error: Content is protected !!